/indian-express-malayalam/media/media_files/9Gz1fwVHdATu1UbjKfi1.jpg)
Kerala 12th Result 2025 Out
Kerala 12th Result 2025 Out: തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇക്കുറി 77.81-ശതമാനമാണ് വിജയശതമാനം. കഴിഞ്ഞതവണത്തേക്കാൾ വിജയശതമാനം കുറവാണ് ഇക്കുറി. കഴിഞ്ഞവർഷം 78.68 ആയിരുന്നു വിജയശതമാനം.
ഏറ്റവും കൂടുതൽ വിജയശതമാനം ഏറണാകുളം ജില്ലയിലാണ്. 83.09 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 71.09 ആണ് ജില്ലയിലെ വിജയശതമാനം.
30145 കുട്ടികൾക്ക് സമ്പൂർണ എപ്ലസ്
പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയവരിൽ 30145 കുട്ടികൾ സമ്പൂർണ എ പ്ലസ് കരസ്ഥമാക്കി. 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇക്കുറി കുറവുണ്ടായി. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 57 സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു.
സർക്കാർ സ്കൂളുകളിൽ 73.23 % ജയം നേടിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനമാണ് വിജയം. അണ്‍ എയ്ഡഡ് - 75.91%, സ്പെഷ്യൽ സ്കൂൾ - 86.40 എന്നിങ്ങനെയാണ് വിജയശതമാന കണക്ക്.
വി.എച്ച്.എസ്.സി.യിൽ വിജയശതമാനം 70.6
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. 71.42 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിലും ( 84.46) കുറവ് കാസര്‍ഗോഡ് ജില്ലയിലും ( 61.70) ആണ്. 26178 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 18340 കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി.
പരീക്ഷ എഴുതിയത് 4,44,707 കുട്ടികൾ
ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 4,13,581 വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. ജൂൺ മാസത്തിലാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- www.results.hse.kerala.gov.in
- www.prd.kerala.gov.in
- results.kerala.gov.in
- examresults.kerala.gov.in
- result.kerala.gov.in
- results.digilocker.gov.in
- www.results.kite.kerala.gov.in
വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- www.keralaresults.nic.in
- www.vhse.kerala.gov.in
- www.results.kite.kerala.gov.in
- www.prd.kerala.gov.in
ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാന്‍ കഴിയും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us