/indian-express-malayalam/media/media_files/2025/05/13/98B5Sw4yzu78WoWmJDmA.jpg)
പ്രതീകാത്മക ചിത്രം
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ ബിരുദ, ഇന്‍റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. "cap.mgu.ac.in" വഴി മെയ് 31ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.
മാനേജ്മെന്‍റ്, ലക്ഷദ്വീപ്, വികലാംഗ, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ടകളില്‍ പ്രവേശനം തേടുന്നവരും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. മാനേജ്മെന്‍റ്, ലക്ഷദ്വീപ് ക്വാട്ടകളില്‍ അപേക്ഷിക്കുന്നവര്‍ കോളജില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷാ നമ്പര്‍ നല്‍കണം. ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ കോളജുകളിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ് അപ് ലോഡ് ചെയ്യണം. വെബ്സൈറ്റില്‍ അക്കൗണ്ട് എടുത്തപ്പോള്‍ നല്‍കിയ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, അക്കാദമിക വിവരങ്ങള്‍ (മാര്‍ക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ സാധ്യതാ അലോട്ട്മെന്‍റിനു ശേഷം ആവശ്യമെങ്കില്‍ തിരുത്താം. ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.
Also Read
നിശ്ചിത തീയതിക്കുശേഷം അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനോ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ കഴിയില്ല. സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം റവന്യു അധികൃതരില്‍നിന്നുള്ള കമ്യൂണിറ്റി അല്ലെങ്കില്‍ കാസ്റ്റ് സര്‍ട്ടിഫിക്കറ്റിന്‍റെ ഡിജിറ്റല്‍ പതിപ്പ് അപ് ലോഡ് ചെയ്യണം.
വിമുക്തഭടന്‍, ജവാന്‍, എന്‍.സി.സി, എന്‍എസ്.എസ് വിഭാഗങ്ങളിലെ ബോണസ് മാര്‍ക്ക് ലഭിക്കുന്നതിന് സര്‍വകലാശാല
പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് അപ് ലോഡ് ചെയ്യണം.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ റവന്യു അധികൃതരില്‍നിന്ന് നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രത്തിന്‍റെ ഡിജിറ്റല്‍ പതിപ്പാണ് അപ് ലോഡ് ചെയ്യേണ്ടത്.
എയ്ഡഡ് കോളജുകളില്‍ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളില്‍ പ്രവേശനം തേടുന്നവരും ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലേയും അപേക്ഷകരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്ട്മെന്‍റ് സര്‍വ്വകലാശാല നേരിട്ട് നടത്തും. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ റവന്യു അധികൃതരില്‍നിന്നുള്ള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്‍റെ ഡിജിറ്റല്‍ പകര്‍പ്പ് അപ് ലോഡ് ചെയ്യണം.
പ്രോസ്പെക്ടസ്സില്‍ നിര്‍ദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ അസ്സല്‍, പ്രവേശന സമയത്ത് അതത് കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ നിര്‍ബന്ധമായും ഹാജരാക്കണം.
വിവിധ പ്രോഗ്രാമുകളുടെ ഫീസ് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വകലാശാല ഏകജാലക പ്രവേശനത്തിന്‍റെ വെബ്സൈറ്റില്‍(cap.mgu.ac.in ) ലഭ്യമാണ്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്കുകളുടെ സഹായം തേടാം. പ്രവേശനം സംബന്ധിച്ച വിശദ വിവരങ്ങളും ഹെല്‍പ്പ് ഡസ്കുകളുടെ ഫോണ്‍ നമ്പരുകളും വെബ് സൈറ്റില്‍ ലഭിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.