scorecardresearch

Kerala Jobs: ആയുഷ് മിഷനിൽ ഒഴിവ്, യൂണിവേഴ്സിറ്റി കോളേജിൽ സൈക്കോളജിസ്റ്റ്

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം

author-image
Careers Desk
New Update
job

തൊഴിൽ വാർത്തകൾ

വാക്ക്- ഇൻ- ഇന്റർവ്യൂ

പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2994534, 9746789505.

Advertisment

ആയുഷ് മിഷനിൽ കരാർ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരളം പ്രോക്യൂർമെന്റ് ഓഫീസർ, ഡാറ്റാ പ്രോഗ്രാമർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.nam.Kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 1. ഫോൺ: 0471-2474550.

അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ആറുമാസം വരെ കാലാവധിയുള്ള ഫിനാൻസ് ഓഫിസറുടെ താത്കാലിക ഒഴിവിലേക്ക് മേയ് 28ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in

കോളേജ് സൈക്കോളജിസ്റ്റ് അഭിമുഖം

കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലും കോളേജിനെ ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് കോളേജുകളിലേക്കും 2025-26 അദ്ധ്യായന വർഷത്തേക്ക് സൈക്കോളജിസ്റ്റുകളെ താൽക്കാലികമായി നി1ർമിക്കുന്നതിനുള്ള അഭിമുഖം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. മാസവേതനം 20,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ജീവനിയിലും ക്ലിനിക്കൽ കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും.

Advertisment

സീനിയർ റസിഡന്റ് കരാർ നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിന് മെയ് 21 രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് : www.gmckollam.edu.in.

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഫോറസ്ട്രി എക്സ്റ്റൻഷൻ ആന്റ് കൾട്ടിവേഷൻ എജ്യുക്കേഷൻ പ്രോഗ്രാംസിലേക്ക് പബ്ലിക് റിലേഷൻസ് ഓഫീസറുടെ താത്കാലിക നിയമനത്തിന് ജൂൺ 2 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: