scorecardresearch

Kerala Jobs: തൊഴിൽ മന്ത്രാലയത്തിനു കീഴിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു

ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു

author-image
Careers Desk
New Update
career

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി മേയ് 22ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 21ന് വൈകിട്ട് 4 മണിക്ക് മുൻപായി "https://forms.gle/cMubqHx3btcxaEZX7" ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. 

Advertisment

ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മേയ് 22ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 'NATIONAL CAREER SERVICE CENTRE FOR SC/STS, Trivandrum' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക, 0471-2332113.

സൈക്കോളജിസ്റ്റ് അഭിമുഖം

സർക്കാർ കോളേജ്, ആറ്റിങ്ങൽ, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രയിനിംഗ് കോളേജ് (നെടുങ്കണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം, ഊരുപൊയ്ക), മന്നാനിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് (പാങ്ങോട്), ഇക്ബാൽ കോളേജ് (പെരിങ്ങമ്മല), സെന്റ് സേവ്യേഴ്‌സ് കോളേജ്, (തുമ്പ) എന്നീ കോളേജുകളിലേയ്ക്ക് 2025-26 അധ്യയന വർഷം താത്ക്കാലികമായി ജീവനി സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധമാണ് യോഗ്യത. ജീവനി/ ക്ലിനിക്കൽ/ കൗൺസലിങ് മേഖലയിലെ പ്രവർത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/ അക്കാദമിക മികവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമയും അഭിലഷണീയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 17 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ആറ്റിങ്ങൽ ഗവ. കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9188900157.

Read More

Advertisment
Jobs Job Placements

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: