scorecardresearch

Kerala Jobs: അധ്യാപക ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

Kerala Jobs: സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Kerala Jobs: സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

author-image
Careers Desk
New Update
health

Source: Freepik

അഭിമുഖം

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. പട്ടികജാതി വകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്കുള്ള അഭിമുഖം മേയ് 27നും പട്ടികവർഗവകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലേക്കുള്ള അഭിമുഖം മേയ് 28നും പട്ടികവർഗവകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ എല്ലാ സ്കൂളുകളിലേക്കുമുള്ള അഭിമുഖം മേയ് 30 നുമാണ്. താൽപര്യമുള്ള അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും അപേക്ഷാഫോറവും വേക്കൻസി റിപ്പോർട്ടും www.education.Kerala.gov.in ൽ ലഭ്യമാണ്.

അസിസ്റ്റന്റ് എൻജിനിയർ ഒഴിവ്

Advertisment

ഹൈഡ്രോഗ്രാഫിക് സർവേ വിങ്, ചീഫ് ഹൈഡ്രോഗ്രാഫറുടെ തിരുവനന്തപുരത്തെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) ന്റെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങിൽ ബി-ടെക്ക് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങിൽ ഡിപ്ലോമയും, കടലിലും – ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലുമുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 31ന് വൈകിട്ട് 5ന് മുമ്പായി ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം- 09 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 0471 – 2328184, 8547722034.

ഒഴിവ്

ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ, സബ്ഇൻസ്‌പെക്ടർ തസ്തികയിൽ ദിവസ വേതനത്തിൽ ജോലിചെയ്യുന്നതിന് ബി എഫ് എസ് സി/ അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 1,270 രൂപയാണ് ദിവസ വേതനം. താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ -  കേരള, മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് 28 നകം അപേക്ഷ സമർപ്പിക്കണം.

ഗസ്റ്റ് ലക്ചറർ അഭിമുഖം

Advertisment

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ജേണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് 26 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃതത്തിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് 29ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.

താൽക്കാലിക നിയമനം

നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു യഥാവിധി പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മേയ് 28ന് ബുധനാഴ്ച രാവിലെ 10.30ന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

സയൻസ് സിറ്റിയിൽ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, കോട്ടയം സയൻസ് സിറ്റിയിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), സബ് എൻജിനിയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക് തസ്തികകളിൽ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽനിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ 10.30ന് മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kstmuseum.com, 0471-2306024, 0471-2306025.

കരാർ നിയമനം

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇംപാക്ട് കേരള ലിമിറ്റഡിൽ അർബൻ ഡിസൈനർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  മേയ് 26നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : https://impactkerala.lsgkerala.gov.in.

പ്രൊജക്റ്റ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരള തദ്ദേശ സ്വയംഭരണ വിഭാഗത്തിലെ  ''നമസ്‌തേ'' പദ്ധതിയിലേക്ക് പ്രൊജക്റ്റ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://bit.ly/asapnamaste  എന്ന ലിങ്ക് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ, ജ്യോഗ്രഫി, എജ്യുക്കേഷനൽ ടെക്‌നോളജി ആർട്ട് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ 26ന് അഭിമുഖം നടത്തും. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി യഥാക്രമം 10.30ന് കോളേജിൽ നേരിട്ട് ഹാജരാകണം. NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.  ഫോൺ: 9847245617. ഇ-മെയിൽ: gctetvm@gmail.com

വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 24ന് രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് അഭിമുഖം നടക്കും.

ഷോറും മാനേജർ, റീറ്റെയ്ൽ സലെസ് എക്‌സിക്യൂട്ടീവ്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, സൈറ്റ് സുപ്പർവൈസർ, എസ്‌റിമേഷൻ ആൻഡ് പർചെസ് എക്‌സിക്യൂട്ടീവ്, ടീം ലീഡർ സെയിൽസ്, ഫിനാൻഷ്യൽ കോൺസൽറ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, കസ്റ്റമർ എക്‌സ്പീരിയൻസ് സ്‌പെഷ്യലിസ്റ്റ്, അസ്സോസിയേറ്റ് ടെക്‌നിക്കൽ / കസ്റ്റമർ സപ്പോർട്ട് - വോയിസ് പ്രോസസ്സ്, ഡെവലപ്പർ, എഡ്യുക്കേഷൻ സലെസ് അസ്സോസിയേറ്റ് - ടെലി കോളിങ് ആൻഡ് കൗൺസിലിങ്, സർവേയർ - ഡി ജി പി എസ് ആൻഡ് ടോട്ടൽ സ്റ്റേഷൻ ഓപ്പറേറ്റർ, അസിസ്റ്റന്റ് സർവേയർ ട്രെയിനി, ഡി ജി പി എസ് ഓപ്പറേറ്റർ, അക്കൗണ്ടന്റ്  തസ്തികകളിലാണ് നിയമനം. തസ്തികകളുടെ പ്രായപരിധി 40 വയസ്. ഐടിഐ, ബിരുദം, ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 0471-2992609, 8921916220.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: