/indian-express-malayalam/media/media_files/tbSyYl5E3SA7SBEMbBaT.jpg)
ഫയൽ ചിത്രം
2025-26 വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മെയ് 31 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ്-2025) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.Kerala.gov.in ൽ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് അവരവരുടെ സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487, 2525300.
പരീക്ഷാ വിജ്ഞാപനം
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ ജി സി എൻജിനയറിംഗ് ഏപ്രിൽ2025 (റിവിഷൻ 2003 & 2022) പരീക്ഷ വിജ്ഞാപനം www.sbte.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Also Read: സ്‌കോൾ-കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷിക്കാം
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനീയറിങ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ബ്രാഞ്ചുകളിലെ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കീം പ്രവേശന പരീക്ഷ ആവശ്യമില്ല. ജൂൺ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.lbsitw.ac.in , 9447900411, 9495207906, 9400540958.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.