scorecardresearch

NEET Result 2025: നീറ്റ് യുജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം

22,09,318 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ  12,36,531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി

22,09,318 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ  12,36,531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി

author-image
Education Desk
New Update
NEET Exam | NEET Controversy

ഫയൽ ചിത്രം

NEET Result 2025: ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷ എഴുതിയവർക്ക് ഫലം പരിശോധിക്കാം. പരീക്ഷയുടെ അന്തിമ ഉത്തര സൂചികയും പുറത്തിറക്കിയിട്ടുണ്ട്. 22,09,318 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ  12,36,531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.

Advertisment

കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി. ആദ്യ 100 റാങ്കിൽ കേരളത്തിൽനിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109-ാം റാങ്ക് നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേര്‍സെന്റൈലാണ് മഹേഷ് നേടിയത്. മേയ് നാലിനാണ് പരീക്ഷ നടന്നത്. കഴിഞ്ഞ വർഷത്തെ നീറ്റ് യുജി പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കർശന സുരക്ഷയിലാണ് പരീക്ഷ നടന്നത്. 

Read More

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: