/indian-express-malayalam/media/media_files/Fa0P0OigO2HPEhMLLejo.jpg)
താരങ്ങളോട് അപാരമായ സാമ്യമുള്ള അപരന്മാരെ നമ്മൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. ചിലരൊക്കെ രൂപസാദൃശ്യത്തിനൊപ്പം താരങ്ങളുടെ മാനറിസവും അനുകരിക്കാറുണ്ട്. മോഹൻലാലുമായി ഏറെ രൂപസാദൃശ്യമുള്ള ഒരാളുടെ റീലാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
സഞ്ജു കാർത്തികേയൻ എന്ന ചെറുപ്പക്കാരനാണ് തന്റെ അച്ഛന്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ഒരു കൊളാഷ് പോലെ റീലിൽ പങ്കുവെച്ചത്. അച്ഛനായ കാർത്തികേയനാവട്ടെ, മോഹൻലാലുമായി അപാരമായ സാമ്യമാണ് ഉള്ളത്.
മോഹൻലാലിന് നിന്റെ അച്ഛന്റെ അതേ ഛായ, ആപ്പോ നീ ആരാ പ്രണവ് മോഹൻലാൽ ആണോ?, മോഹൻലാലിനു പിറക്കാതെ പോയ ഇരട്ട സഹോദരൻ, ഇത് നമ്മടെ മംഗലശ്ശേരി നീലൻ അല്ലിയോ സത്യം പറയോ?, പ്രണവേ, ഒർജിനൽ ഐഡിയിൽ നിന്നു വാ എന്നിങ്ങനെ പോവുന്നു കമന്റുകൾ.
വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
Read More
- നിവിൻചേട്ടാ ഓടിക്കോ; എംഫോർ ടെകിനൊപ്പം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി മലയാളി ഫ്രം ഇന്ത്യ ടീം
- 'ഇതു ചെറുത്,' വേണ്ടിവന്നാൽ ഈ സ്കൂട്ടറിൽ വീടും കയറ്റും
- ഇതൊന്നും എംവിഡി കാണുന്നില്ലേ; കാഴ്ചക്കാരെ അമ്പരപ്പിച്ച് തലതിരിഞ്ഞ് ഓടുന്ന കാർ
- കമന്റിട്ടാൽ ഉണ്ണിയേട്ടനെ വിവാഹം കഴിക്കുമെന്ന് മലയാളി യുവതി; ഞാൻ മോതിരവുമായി വരട്ടെ എന്ന് കിലിപോൾ
- പൂസായാൽ പൂക്കുറ്റി തലയിലും കത്തിക്കും; വൈറലായൊരു വിഷു ആഘോഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.