scorecardresearch

അന്ന് മോണോ ആക്ടിൽ ഫസ്റ്റ് അടിച്ച പെൺകുട്ടി; ഇന്ന് കേരളത്തിന് സുപരിചിത

ഒരു പെൺകുട്ടി വേദിയിൽ മോണോ ആക്ട് അവതരിപ്പിക്കുന്ന 1992ലെ കലോത്സവ ചിത്രമാണ് ജെ സ്റ്റീഫൻ എംഎൽഎ പങ്കിട്ടിരിക്കുന്നത്

ഒരു പെൺകുട്ടി വേദിയിൽ മോണോ ആക്ട് അവതരിപ്പിക്കുന്ന 1992ലെ കലോത്സവ ചിത്രമാണ് ജെ സ്റ്റീഫൻ എംഎൽഎ പങ്കിട്ടിരിക്കുന്നത്

author-image
WebDesk
New Update
Veena george

ഫൊട്ടോ: ഫെയ്സ്ബുക്ക്/ ജെ സ്റ്റീഫൻ

കൊല്ലത്ത് കൗമാര കലയുടെ മാമാങ്കം അരങ്ങ് തകർത്ത് പുരോഗമിക്കുകയാണ്. ഈ സമയത്ത് സ്കൂൾ കാലഘട്ടത്തിലെ തങ്ങളുടെ കലോത്സവ ഓർമ്മകളിലൂടെ കടന്നുപോവാത്തവർ ചുരുക്കമായിരിക്കും. അത്തരത്തിലെ ഒരു ഓർമ്മ പങ്കിട്ടിരിക്കുകയാണ് അരുവിക്കര എം എൽ എ യായ ജെ സ്റ്റീഫൻ.

Advertisment

ഒരു പെൺകുട്ടി വേദിയിൽ മോണോ ആക്ട് അവതരിപ്പിക്കുന്ന 1992 ലെ ചിത്രമാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. ആ പെൺകുട്ടി ഇപ്പോൾ നമുക്ക് ഏവർക്കും സുപരിചിതയായ ഒരു മന്ത്രിയാണെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് എംഎൽഎ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ചിത്രമൊന്ന് ശരിക്കും നോക്കിയാൽ ആളെ നമുക്കും മനസ്സിലാകും. മറ്റാരുമല്ല സംസ്ഥാന ആരോഗ്യ മന്ത്രിയായ വീണാ ജോർജ്ജിന്റെ കലോത്സവ കാല ചിത്രമാണ് എം എൽ എ പങ്കുവെച്ചിരിക്കുന്നത്. 1992ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിന് ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിയാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് എംഎൽഎ തന്റെ പോസ്റ്റിൽ കുറിച്ചത്. എംഎൽഎ പങ്കിട്ട ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertisment

Read More Trending Stories Here

School Youth fest J Stephen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: