scorecardresearch

IPL 2024: അയോദ്ധ്യ രാമക്ഷേത്രത്തിന് മുന്നിൽ കണ്ണീരണിഞ്ഞ് ഐപിഎൽ താരങ്ങൾ, വീഡിയോ

17ാമത് ഐപിഎൽ സീസണിന് മുന്നോടിയായി കിരീടം നേടുന്നതിനായി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരങ്ങളും കോച്ചിങ് സ്റ്റാഫും.

17ാമത് ഐപിഎൽ സീസണിന് മുന്നോടിയായി കിരീടം നേടുന്നതിനായി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരങ്ങളും കോച്ചിങ് സ്റ്റാഫും.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lucknow Super Giants team | Ayodhya Ram Temple

കേശവ് മഹാരാജും ജോണ്ടി റോഡ്സും ദർശനം നടത്തുന്നതിനിടെ കണ്ണീരണിയുന്നതും പ്രാർത്ഥിക്കുന്നതും വീഡിയോയിൽ കാണാം (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

17ാമത് ഐപിഎൽ സീസണിന് മുന്നോടിയായി കിരീടം നേടുന്നതിനായി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരങ്ങളും കോച്ചിങ് സ്റ്റാഫും. ദർശനം നടത്തുന്നതിനിടെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും ഇതിഹാസ താരവും ടീമിന്റെ ഫീൽഡിങ് കോച്ചുമായ ജോണ്ടി റോഡ്സും വികാരഭരിതരായി. 

Advertisment

ദർശനം നടത്തുന്നതിനിടെ ഇരുവരും കണ്ണീരണിയുന്നതും പ്രാർത്ഥിക്കുന്നതും വീഡിയോയിൽ കാണാം. ലഖ്‌നൗ അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. ക്യാപ്റ്റൻ കെ.എൽ. രാഹുൽ നയിക്കുന്ന ടീമിലെ യുവതാരങ്ങളായ രവി ബിഷ്ണോയി, ദീപക് ഹൂഡ എന്നിവരും ദർശനം നടത്തി. 

കോച്ച് ജസ്റ്റിൻ ലാംഗറും ഇവർക്കൊപ്പമുണ്ടായിരുന്നു. ലാംഗർ ക്ഷേത്രത്തിന് മുന്നിൽ ധ്യാനിച്ചിരിക്കുന്ന വീഡിയോയും ടീം പങ്കുവച്ചു. അയോദ്ധ്യ ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ താരമായ കേശവ് മഹാരാജ് പറഞ്ഞു.

Advertisment

ഈ ക്ഷേത്ര ദർശനം ദീർഘകാലം ഓർമ്മയിൽ സൂക്ഷിക്കുമെന്ന് കൂപ്പുകൈകളോടെ ജോണ്ടി റോഡ്സ് പറഞ്ഞു. ഇത് പറയുന്നതിനിടയിലും ഇതിഹാസ താരത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ജയ് ശ്രീരാം വിളിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യയെ ഏറെയിഷ്ടപ്പെടുന്ന ജോണ്ടി റോഡ്സ് മകൾക്കിട്ട പേരും 'ഇന്ത്യ' എന്ന് തന്നെയായിരുന്നു. ക്ഷേത്രത്തിൽ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു.

ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ചാണ് ലഖ്നൌ ഐപിഎല്ലിൽ കളിക്കുന്നത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനെതിരെയാണ് ഈ വരുന്ന ഞായറാഴ്ച അവരുടെ ആദ്യ മത്സരം.

Read More

Ram mandir IPL 2024 Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: