/indian-express-malayalam/media/media_files/iO2PaZj4Tkno01r0I177.jpg)
ചിത്രം: എക്സ്
കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് തെലങ്കാനയിൽ ഒരു കോടി രൂപ വില വരുന്ന ലംബോര്‍ഗിനി കാർ റോഡിലിട്ട് കത്തിച്ചു. ഹൈദരാബാദിലെ പഹാഡി ഷെരീഫ് ഏരിയയിലാണ് സംഭവം. ലംബോർഗിനി ഗല്ലാർഡോ 2009 മോഡല്‍ കാറാണ് കത്തിനശിച്ചത്. ആംഡംബര വാഹനം കത്തിനശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വാഹന ഉടമയും വാങ്ങിക്കാനെത്തിയ ആളും തമ്മിലുള്ള പണമിടപാട് കുടിശ്ശിക സംബന്ധിച്ച തർക്കമാണ് വാഹനം കത്തിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഉടമ കാർ വിൽക്കാൻ തീരുമാനിച്ച കാര്യം സുഹൃത്തിനെ അറിയിച്ചിരുന്നു. ഈ സുഹൃത്തിന്റെ പരിചയക്കാരനാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
കാർ വാങ്ങാനെന്ന തരത്തിൽ ഉടമയോട് കാര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും റോഡില്‍ വച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാറുടമ കടം വാങ്ങിയ പണം തിരകെ നൽകിയില്ലെന്നും ഇതേ തുടർന്നുണ്ടായ തർക്കമാണ് വാഹനം കത്തിക്കുന്നതിൽ കാലാശിച്ചതുമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇായാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Sadistic mindset 🤷🏻
— Gems Of Telangana (@GemsOfKCR) April 16, 2024
Ahmed immolated Lamborghini which belongs to Neeraj by pouring petrol over it.
Ahmed alleged that Neeraj didn't repay the loan which he took from Ahmed, hence he destroyed ₹4Cr worth car 🤦🏻
pic.twitter.com/IRAka2rR7Y
ഏകദേശം 10 വർഷം മുൻപ് ലംബോര്‍ഗിനി നിർമ്മാണം അവസാനിപ്പിച്ച കാറാണ് ഗല്ലാർഡോ. നിലവിൽ വിൽപ്പനയുള്ള ഹുറാക്കാൻ ലൈനപ്പിന്റെ മുൻഗാമിയാണ് ഗല്ലാർഡോ. 5.0 ലിറ്റർ നാച്ച്യറലി ആസ്പിരേറ്റഡ് വി10 എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.
Read More
- ഫുഡികൾക്കായിതാ ഒരു സ്റ്റൊമക് ടച്ചിങ് സോങ്: വീഡിയോ
- ധോണിയുടെ മാസ്സ് എൻട്രിയിൽ പൊട്ടിത്തെറിച്ച് ആരാധകർ; ചെവിപൊത്തി റസ്സൽ
- വീട്ടുമുറ്റത്ത് ഭീതിപരത്തി പുള്ളിപ്പുലിയും കരടിയും; ഇനി മൗഗ്ലിയുടെ വരവെന്ന് സോഷ്യൽ മീഡിയ
- ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us