scorecardresearch

കോട്ടപ്പള്ളി പ്രഭാകരൻ 2.0; ശ്രീനിവാസനെ കടത്തിവെട്ടി ധ്യാൻ, സംവിധാനം അനൂപ് സത്യൻ

പ്രശസ്ത ഓണ്‍ലൈന്‍ ഗെയിമായ 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ' മലയാളം പരസ്യചിത്രത്തിലൂടെയാണ് കോട്ടപ്പള്ളി പ്രഭാകരൻ വീണ്ടും എത്തുന്നത്

പ്രശസ്ത ഓണ്‍ലൈന്‍ ഗെയിമായ 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ' മലയാളം പരസ്യചിത്രത്തിലൂടെയാണ് കോട്ടപ്പള്ളി പ്രഭാകരൻ വീണ്ടും എത്തുന്നത്

author-image
Trends Desk
New Update
Dhyan Sreenivasan

Kottappalli Prabhakaran 2.0

മലയാളികളുടെ എവർഗ്രീൻ കോമ്പോയാണ് സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട്. കാലം ഇത്ര കഴിഞ്ഞിട്ടും ഇരുവരും ഒന്നിച്ച സിനിമകൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. ശ്രീനി-സത്യൻ ടീമിന്റെ സൂപ്പര്‍ ഹിറ്റ് രാഷ്ട്രീയ-ആക്ഷേപഹാസ്യ ചിത്രമായ 'സന്ദേശം' ഇന്നും കാലികപ്രസക്തമാണ്. 

Advertisment

ചിത്രത്തിൽ ഏറെ ശ്രദ്ധനേടിയ ഭാഗമായിരുന്നു ശ്രീനിവാസന്റെ കഥാപാത്രമായ കോട്ടപ്പള്ളി പ്രഭാകരൻ പെണ്ണുകാണാൻ പോകുന്ന രംഗം. ഇപ്പോഴിതാ 'കോട്ടപ്പള്ളി പ്രഭാകരൻ 2.0' ആയി എത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ. പ്രശസ്ത ഓണ്‍ലൈന്‍ ഗെയിമായ 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ' (ബിജിഎംഐ) മലയാളം പരസ്യചിത്രത്തിലൂടെയാണ് കോട്ടപ്പള്ളി പ്രഭാകരൻ വീണ്ടും അവതരിക്കുന്നത്.

പരസ്യചിത്രത്തിന്റെ സംവിധാനം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണെന്നതാണ് ഏറെ കൗതുകം. മലയാള സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളുടെ മക്കൾ അവരുടെ അച്ഛൻമാർ ഒരുക്കിയ ഐതിഹാസിക രംഗം വീണ്ടും പുനഃസൃഷ്ടിച്ചതിന്റെ ആകാഷയിലാണ് ആരാധകർ.

Advertisment

ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പെണ്ണ് കാണൽ ചടങ്ങിലെ രസകരമായ നിമിഷങ്ങൾ സന്ദേശത്തോട് സമാനമായി ബിജിഎംഐ-യുടെ പശ്ചാത്തലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. "കോട്ടപ്പള്ളി പ്രഭാകരൻ 2.0" എന്ന പേരിൽ ബിജിഎംഐ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.

Read More Trending Stories Here

Dhyan Sreenivasan Sreenivasan Sathyan Anthikad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: