scorecardresearch

പൊലീസുകാരിയുടെ മേൽ ബസ് കയറ്റാൻ ശ്രമം; ഒരടി പിന്നോട്ട് മാറാത്ത പെൺകരുത്ത്

Women Traffic Police Officer, Private Bus Viral Video: സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടം, സ്റ്റോപ്പുകളിൽ നിർത്താത്ത പ്രശ്നം, സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയുള്ള സർവീസ്...നിരവധി പ്രശ്നങ്ങളാണ് സ്വകാര്യ ബസുകളിൽ നിന്ന് നേരിടുന്നത്

Women Traffic Police Officer, Private Bus Viral Video: സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടം, സ്റ്റോപ്പുകളിൽ നിർത്താത്ത പ്രശ്നം, സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയുള്ള സർവീസ്...നിരവധി പ്രശ്നങ്ങളാണ് സ്വകാര്യ ബസുകളിൽ നിന്ന് നേരിടുന്നത്

author-image
Trends Desk
New Update
Women Traffice Police Officer Viral Video

Women Traffic Police Officer Viral Video: (Screengrab)

ബസ് പിന്നോട്ടെടുക്കാൻ ഡ്രൈവറോട് നിർദേശിക്കുകയാണ് ഒരു വനിതാ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ.. പിന്നോട്ടെടുക്കാതെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ ബസിന് തൊട്ടുമുൻപിൽ നിൽക്കുമ്പോഴും ബസ് മുൻപിലേക്ക് എടുത്ത് ഡ്രൈവർ..ഡ്രൈവറുടെ ആ പേടിപ്പിക്കൽ കണ്ട് ഒരടിപ്പോലും പിന്നോട്ട് ചുവടുമാറ്റാതെ കൈകൊണ്ട് ആഞ്ഞടിച്ച് ബസിനെ പിന്നോട്ടെടുപ്പിച്ച് കരുത്ത്..ആ പെൺകരുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. 

Advertisment

സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. സമയം പാലിക്കാൻ സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടം, സ്റ്റോപ്പുകളിൽ നിർത്താത്ത പ്രശ്നം, സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയുള്ള സർവീസ്, യാത്രക്കാരോടുള്ള മോശം പെരുമാറ്റം..ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് സ്വകാര്യ ബസുകളിൽ നിന്ന് നേരിടുന്നത്. 

Also Read: 'മൂന്നാർ ഗ്രാൻഡ് പ്രിക്സ്;' ഗ്യാപ് റോഡിലൂടെ ചീറിപ്പാഞ്ഞ് എഫ് 1 കാറുകൾ; വീഡിയോ

അതിനിടയിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥയുടെ നിർദേശം കേൾക്കാതെ ബസ് അപകടകരമായ രീതിയിൽ മുൻപോട്ടെടുത്തുള്ള ബസ് ഡ്രൈവറുടെ പേടിപ്പിക്കാനുള്ള ശ്രമം. പക്ഷേ ആ ബസ് ഡ്രൈവർക്ക് ആള് മാറിപ്പോയി. പൊലീസ് മാഡം ചുമ്മാ തീ...

Advertisment

Also Read: മനുഷ്യരെപ്പോലും പിന്നിലാക്കും, മനോഹരമായി ചിത്രം വരയ്ക്കുന്ന മങ്കി; വീഡിയോ

പൊലീസ് ഉദ്യോഗസ്ഥയുടെ ദേഹത്തേക്ക് ബസ് എടുക്കാൻ കാണിക്കുന്ന ഡ്രൈവറുടേത് ക്രിമിനൽ മനസാണ് എന്നാണ് വൈറലായ ഈ വിഡിയോയ്ക്കടിയിൽ നിറയുന്ന കമന്റുകൾ. ഒരു 25000 രൂപ ഫൈനടിച്ച് കൊടുത്താൽ പിന്നെ ഇത് ആവർത്തിക്കില്ല എന്ന് പറയുന്നവരും ഉണ്ട്. 

Also Read:'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ

പെൺപുലി എന്നാണ് പൊലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച് വരുന്ന വിശേഷണങ്ങൾ. മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ട് കമന്റുകളിൽ മെൻഷൻ ചെയ്ത് ബസിന്റെ പെർമിറ്റ് റദ്ദാക്കണം എന്നും നിരവധി പേർ ആവശ്യപ്പെടുന്നു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു

20 ലക്ഷത്തോളം പേരാണ് ഇതുവരെ ഈ വിഡിയോ കണ്ടത്. ഒരു ദിവസം കൊണ്ട് തന്നെ ഒരു ലക്ഷത്തിന് മുകളിൽ ലൈക്കുകൾ ലഭിച്ച് കഴിഞ്ഞു. നിരവധി പേരാണ് ഈ സ്വകാര്യ ബസിന് എതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്യുന്നത്. 

Read More:"സ്റ്റീഫാ... ആ ഹരിമുരളീരവം ഒന്നു വായിച്ചേ;" ഈ ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; വീഡിയോ

Viral Video Trending Traffic Jam Traffic

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: