/indian-express-malayalam/media/media_files/2025/07/07/kid-singing-national-anthem-viral-video-2025-07-07-12-07-33.jpg)
Kid Singing National Anthem/ Source: Screengrab
ദേശഭക്തി നിറഞ്ഞു കവിഞ്ഞൊഴുകുന്നൊരു കുരുന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമാവുന്നത്. അവൻ ജനഗണമന പാടുന്നത് നിങ്ങൾ കേട്ടിരുന്നോ? ഇന്ത്യയുടെ ദേശിയ ഗാനത്തിന്റെ ഈണം ആ കുരുന്ന് കിറുകൃത്യമായി പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ വരികളോ?
രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികൾ പിന്നീട് ദേശീയഗാനമായി സ്വീകരിച്ചതോടെ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ അത് നെഞ്ചിലേറ്റുന്നു. ഇന്ത്യയുടെ ആത്മാവ് ഉൾക്കൊള്ളുന്ന ആ വരികൾ ഈ കുരുന്നിന്റെ കൈകളിലെത്തുമ്പോൾ ആകെ കുഴഞ്ഞു മറിയുന്നുണ്ട്.
Also Read: ആ കുരുപ്പിനെ കണ്ടോ? നെഞ്ചിൽ കൈ ഒക്കെ വച്ച്; എജ്ജാതി വ്ളോഗ്!
പക്ഷേ ഈണത്തിന് ഒപ്പിച്ച് വരികൾ കണ്ടെത്താൻ അവന് സാധിക്കുന്നു എന്നത് ചില്ലറ കാര്യമല്ല, അല്ലേ? ബാഗും തൂക്കിയിട്ട് നിഷ്കളങ്കമായ മുഖവുമായി ഇന്ത്യയുടെ ദേശീയ ഗാനം പാടുന്ന കുരുന്ന് ഇന്റർനെറ്റിൽ വൈറലാണ്. അവന്റെ വരികൾ ഡികോഡ് ചെയ്യുക എന്നത് ഏറെ പ്രയാസകരമാണ്.
വിഡിയോ കാണാൻ ഇവിടെ ക്ലിക്ക്ചെയ്യൂ.
Also Read: പണിക്ക് വന്ന 'ഹൾക്ക്' മുങ്ങി മക്കളേ! അരൂരിനായി ഒന്നിച്ച് ഡിസി-മാർവൽ ഹീറോസ്
എങ്കിലും അവന്റെ വരികൾ മനസിലാക്കിയെടുക്കാൻ പലരും ശ്രമിച്ചതിന്റെ തെളിവ് കമന്റ് ബോക്സിൽ കാണാം. "ജനകുടി മണ്ഡല ആതിര ജയകെ ഭാരണവ ദാദ, പഞ്ചാര ജിന്ദ് കുജരാള് ആവില് ഉച്ചല ബംഗാ, ഇന്തയമായ് ഉല്ലാ പെൻഗ ആവില് ഉച്ചല വങ്കാ," ഇങ്ങനെയാണ് ഒരു കമന്റ്.
Also Read:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ
അവലും പഞ്ചസാരയും ആതിര രാവിലെയും ഉച്ചക്കും തരുന്നതായിരിക്കും എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. "ആ കൊച്ചിന് അംഗൻവാടിയിൽ നിന്ന് അവല് കിട്ടിയില്ല എന്നാ ആ പറയുന്നത്... പാവം മോൻ...ബിരിയാണി ആക്കിയത് ആണല്ലോ ശങ്കു...... ആരാടാ ഇവന് പഴയ പഞ്ചാരയും അവിലും കൊടുത്തത്..... ആതിരയുടെ പേരും പറയുന്നുണ്ടല്ലോ ഇടയ്ക്ക് ," ഇങ്ങനെയാണ് വിഡിയോയ്ക്കടിയിൽ കമന്റുകൾ നിറയുന്നത്. 3.7 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്.
Read More: 'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.