/indian-express-malayalam/media/media_files/x7p2XEUlv5eP9oAUSE9E.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ സ്ക്രീൻഗ്രാബ്
കഴിഞ്ഞ ദിവസം, ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ലൈനപ്പിന് വേണ്ടി ബെംഗളൂരു എഫ്.സി നായകളെ ഉപയോഗിച്ചത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ബെംഗളൂരുവിലെ വന്യജീവി സങ്കേതമായ സെക്കന്റ് ചാന്‍സിലെ ദത്തെടുക്കപ്പെട്ട നായകളുമായാണ് താരങ്ങൾ എത്തിയത്. ഇതിനു പിന്നാലെ ഇന്ത്യന്‍ സൂപ്പർ ലീഗിലെ മറ്റൊരു ടീമായ ചെന്നൈയിന് എഫ്.സി പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചെന്നൈ താരങ്ങൾ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതും, നായകൾക്കൊപ്പം കളിക്കുന്നതിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. ക്ലബിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. നായയെ ചുമ്പിക്കുകയും, എടുത്തുകൊണ്ടു നടക്കുകയും ചെയ്യുന്ന കളിക്കാരുടെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഎസ്എൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കമന്റുകളാണ് വൈറലായ വീഡിയോയിൽ നിറയുന്നത്. "റെസ്പക്ട് ഫ്രം കേരള ബ്ലാസ്റ്റേഴ് എഫ്.സി" എന്ന കമന്റുകളാണ് വീഡിയോയിൽ കൂടുതലും. പതിനായിരക്കണക്കിന് ലൈക്കുകളാണ് ഈ കമന്റുകൾക്ക് ലഭിക്കുന്നത്.
"ദൈവമേ വന്ന് വന്ന് ചെന്നൈ ടീമിനെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുവാണല്ലോ" എന്നാണ് മലയാളത്തിൽ കുറിച്ച ഒരു കമന്റ്. 7 മില്യൺ കാഴ്ചകൾ നേടിയ വീഡിയോ ഒരു മില്യണിലധികം ലൈക്കുകളും നേടിയിട്ടുണ്ട്.
All kinds of love. 🐕♥️#WeAreBFC#BFCMBSG#AdoptDontShoppic.twitter.com/K1MpGSdMf0
— Bengaluru FC (@bengalurufc) April 11, 2024
നായകളുടെ സംരക്ഷണം ഉന്നയിച്ചുകൊണ്ടുള്ള ബെംഗളൂരു എഫ്.സിയുടെ നടപടിയെ പിന്തുണച്ചും സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Read More
- ഇതാണ് റിയൽ കേരള സ്റ്റോറി; അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻകേരളംഒന്നിച്ചു, സ്വരൂപിച്ചത് 34 കോടി
- ധോണിയുടെ മാസ്സ് എൻട്രിയിൽ പൊട്ടിത്തെറിച്ച് ആരാധകർ; ചെവിപൊത്തി റസ്സൽ
- വീട്ടുമുറ്റത്ത് ഭീതിപരത്തി പുള്ളിപ്പുലിയും കരടിയും; ഇനി മൗഗ്ലിയുടെ വരവെന്ന് സോഷ്യൽ മീഡിയ
- ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.