/indian-express-malayalam/media/media_files/2025/02/15/t3M8PQroCk3aY7vldU7F.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തിമിംഗലത്തിന്റെ വായിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട് യുവാവ്. ചിലിയിലെ പെറ്റാഗോണിയയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടലിൽ കയാക്കിങ് നടത്തുന്നതിനിടെ യുവാവിനെ തിമിംഗലം വിഴുങ്ങുകയായിരുന്നു. പെട്ടന്നു തന്നെ യുവാവിനെ തിമിംഗലം പുറത്തേക്ക് തുപ്പുകയും ചെയ്തു.
അഡ്രിയാൻ സിമാന്‍കസ് എന്ന യുവാവണ് തിമിംഗലത്തിന്റെ വായിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത്. പിതാവ് ഡെല്ലിനൊപ്പമായിരുന്നു അഡ്രിയാൻ കയാക്കിങ്ങിന് എത്തിയത്. പിതാവ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
യുവാവിനെ തിമിംഗലം വായിലാക്കുന്നതും, പുറത്തേക്ക് തുപ്പുന്നതും വീഡിയോയിൽ കാണാം. തിമിംഗലത്തിന്റെ വായിൽപെട്ട നിമിഷം ജീവിതം അവസാനിച്ചെവെന്ന് കരുതിയെന്ന് ആഡ്രിയന്‍ പറഞ്ഞു. അച്ഛന് എന്തെങ്കിലും സംഭവിച്ചോ, ഇനി കരയിൽ എത്തുമോ എന്നെല്ലാം ചിന്തിച്ചുപോയെന്നും അഡ്രിയാൻ പറഞ്ഞു.
ആദ്യം തിമിംഗലത്തെ കണ്ടപ്പോൾ തിരിമാലയാണെന്നാണ് കരുതിയതെന്ന് പിതാവ് പ്രതികരിച്ചു. ചിലിയിലെ മഗല്ലെൻ ഉൾക്കടലിൽ സാൻ ഇസിഡ്രോ ലൈറ്റ് ഹൗസിന് സമീപത്തായാണ് അഡ്രിയാനും ഡെല്ലും കയാക്കിങിനായി പോയത്. അത്ഭുതകരമായ രക്ഷപെടലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
Read More
- പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പൊള്ളൽ; വീഡിയോ
- പാചകത്തിന് ശുചിമുറിയിലെ വെള്ളം; മധ്യപ്രദേശ് മെഡിക്കൽ കോളേജിനെതിരെ വ്യാപക വിമർശനം; വീഡിയോ
- കുംഭമേളയിലെ വൈറൽ താരം; മൊണാലിസയെ കേരളത്തിലെത്തിക്കാൻ ബോച്ചെ നൽകിയത് 15 ലക്ഷം
- 300 കിലോമീറ്ററോളം ഗതാഗത കുരുക്ക്; കുംഭമേളയിൽ കുടുങ്ങി ലക്ഷങ്ങൾ; വീഡിയോ
- പൊലീസിന് എന്ത് എഡ് ഷീരൻ; ഇതിഹാസ ഗായകന്റെ സർപ്രൈസ് തടഞ്ഞ് ബെംഗളൂരു പൊലീസ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.