/indian-express-malayalam/media/media_files/2025/04/20/VMMoK73bLbUXRPLBp8lz.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ജാപ്പനീസ് ഗായികയും "Sakurazaka46" അംഗവുമായ യുസുകി നകാഷിമയുടെ വിദ്യഭ്യാസവും ദിനചര്യയുമെല്ലാം വെളിപ്പെടുത്തുന്ന ഒരു യൂട്യൂബ് വ്ലോഗാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. തിരക്കേറിയ കരിയറിനിടയിലും വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യം നൽകുന്നുണ്ടെന്നാണ് ഗായിക പറയുന്നത്.
ദിവസവും കോളേജിൽ പോകാനായി ടോക്കിയോയിൽ നിന്ന് ഫുകുവോകയിലേക്ക് ഏകദേശം 1,000 കിലോമീറ്ററോളം യാത്ര ചെയ്യാറുണ്ടെന്ന് യുസുകി പറയുന്നു. എല്ലാ ദിവസവും രാവിലെ 5 മണിക്ക് ഉണരുമെന്നും കോളേജിലേക്ക് രണ്ട് മണിക്കൂർ വിമാനത്തിൽ സഞ്ചരിക്കുമെന്നും ഡെയിലി യൂട്യൂബ് വ്ലോഗിൽ ഗായിക പറഞ്ഞു.
കോളേജിലേക്കും തിരിച്ച് താമസ സ്ഥലത്തേക്കുമായി പ്രതിദിനം നാലു മണിക്കൂറാണ് ഗായിക വിമാനത്തിൽ ചെലവഴിക്കുന്നത്. ഇതിനായി 5,000 യെൻ (ഏകദേശം 18,000 രൂപ) വരെ ചിലവാകുമെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടുക എന്നത് സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ മുതലുള്ള തന്റെ ദീർഘകാല സ്വപ്നമായിരുന്നു എന്നും ഗായിക പറഞ്ഞു.
തിരക്കേറിയ ഷെഡ്യൂൾ പരമാവധി വിനിയോഗിക്കാൻ, വിമാന യാത്രയിൽ പഠനവും അസൈൻമെന്റുകളും പൂർത്തിയാക്കും. അതുകൊണ്ടുതന്നെ കേളേജിൽ നിന്ന് മടങ്ങിയെത്തിയാൽ ഗ്രൂപ്പിനൊപ്പം പാട്ടും നൃത്തവും പരീശിലിക്കാൻ സമയം ലഭിക്കുമെന്നും ഗായിക പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ഇത് തന്റെ പതിവായിരുന്നുവെന്നും ഇതുവരെ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുയായിരുന്നു എന്നും യുസുകി പറഞ്ഞു. ബിരുദദാനത്തോട് അടുക്കുകയാണെന്നും ഇപ്പോൾ ഇക്കാര്യം പുറത്തുപറയാനുള്ള ശരിയായ സമയമാണെന്ന് കരുതുന്നുവെന്നും യുസുകി നകാഷിമ പറഞ്ഞു.
Read More
- താജ് മഹലിനെ ഇളക്കി മറിച്ച് മലബാറിലെ പിള്ളേർ; സ്റ്റൈലൻ വരവ് വൈറൽ
- ഇവനാര് കാക്ക തമ്പുരാനോ? ആ വിളികേട്ട് കാക്ക കൂട്ടം പറന്നെത്തി; വൈറൽ വിഡിയോ
- കണിക്കൊന്ന പറിച്ചും പശുവിനെ മേയ്ച്ചും ട്രംപ്; 'ഡോണൾഡ് അച്ചായൻ' എന്ന് സോഷ്യൽ മീഡിയ
- 'രോഹിത് ശർമ ഇടയ്ക്ക് ഡക്ക് ആകാറുണ്ട്;' ആരാധികയെ ഞെട്ടിച്ച് ബേസിലിന്റെ 'തഗ്' മറുപടി
- പടക്കം പൊട്ടിച്ചും പപ്പടം കാച്ചിയും റൊണാൾഡോയും സഞ്ജുവും; വൈറലായി വിഷു ആഘോഷം; വീഡിയോ
- "ചേച്ചിമാരെ കണ്ടു പഠിച്ചതായിരിക്കും, ഒറ്റ സ്റ്റെപ്പും തെറ്റിച്ചില്ല," കൊച്ചുമിടുക്കിയുടെ ഡാൻസ് വൈറൽ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us