scorecardresearch

പൂത്തുലഞ്ഞ് ജക്കരന്ത; മൂന്നാറിൽ വയലറ്റ് വസന്തം, വീഡിയോ

എക്സാം ട്രീ, നീല വാക എന്നൊക്കെ വിളിപ്പേരുള്ള ജക്കരന്ത പൂക്കളാണ് മൂന്നാറിൽ ഇപ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്ന ഗംഭീരകാഴ്ചകളിലൊന്ന്

എക്സാം ട്രീ, നീല വാക എന്നൊക്കെ വിളിപ്പേരുള്ള ജക്കരന്ത പൂക്കളാണ് മൂന്നാറിൽ ഇപ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്ന ഗംഭീരകാഴ്ചകളിലൊന്ന്

author-image
Trends Desk
New Update
Jacaranda Flowers

പ്രകൃതിരമണീയമായ കാഴ്ചകളാൽ സമ്പന്നമാണ് മൂന്നാർ. ഇപ്പോഴിതാ, മൂന്നാറിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുകയാണ് പൂത്തുലഞ്ഞ ജക്കരന്ത മരങ്ങൾ. മൂന്നാറിൽ പൂത്തുലഞ്ഞു വയലറ്റ് വസന്തം തീർക്കുന്ന ജക്കരന്ത മരങ്ങളുടെ ആകാശദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

Advertisment

ജക്കരന്ത ഒരു വിദേശവൃക്ഷമാണ്. നാട്ടുകാര്‍ നീല വാക എന്നു വിളിക്കുന്ന ഈ മരത്തിന്റെ ശാസ്ത്രീയ നാമം ജക്കരന്ത മിമോസിഫോളിയ എന്നാണ്. തെക്കേ അമേരിക്കൻ സ്വദേശിയാണ് ജക്കരന്ത.

നൂറ്റാണ്ടു മുമ്പ് കണ്ണന്‍ദേവന്‍ മലനിരകളില്‍ തേയില ചെടികൾ നട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്ലാന്റര്‍മാര്‍ യൂറോപ്പില്‍ നിന്ന് കൊണ്ടുവന്ന് നട്ടതാണ് ജക്കരന്ത മരങ്ങള്‍.  തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനാവാം യൂറോപ്യന്മാർ പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചുപിടിപ്പിച്ചത്.  50 അടിയിലേറെ ഉയരത്തിൽ വളരുന്ന ജക്കരന്ത മരങ്ങളിൽ പൂക്കൾ നിറയുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. 

Advertisment

എല്ലാ വര്‍ഷവും പൂക്കുന്ന ഈ മരം ഇന്ന് മൂന്നാറിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്. മൂന്നാറിൽ നിന്ന് ഉടുമല്‍പേട്ട വരെയുള്ള 85 കിമീ പാതയോരത്തെ പ്രധാന ആകർഷണമാണ് തേയില തോട്ടങ്ങളില്‍ പൂത്തുലഞ്ഞു നിൽക്കുന്ന  ജക്കരന്ത മരങ്ങൾ. മൂന്നാറിൽ മാത്രമല്ല, മറയൂരിലും ജക്കരന്ത മരങ്ങൾ ധാരാളമായി കാണാം. 

എക്സാം ട്രീ എന്നും ഇവയ്ക്ക് പേരുണ്ട്.  സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെ പരീക്ഷാപൂക്കള്‍ എന്നാണ് വിളിക്കുന്നത്. ആകാശനീലിമയുള്ള ഈ പൂക്കള്‍ ശിരസിലോ ശരീരത്തിലോ പതിച്ചാല്‍ പരീക്ഷ ജയിക്കുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. പൂക്കൾ വിരിയുന്നത് മാർച്ചിൽ ആയതിനാലാണ് എക്സാം ട്രീ എന്നു വിളിക്കുന്നതെന്നും പറയപ്പെടുന്നു. 

Read More


 

Munnar Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: