scorecardresearch

സ്ക്രീനിൽ 'കൽക്കി', 4ഡി ഇഫക്ടുപോലെ മഴ; പിവിആറിൽ സംഘർഷം; വീഡിയോ

പിവിആർ തിയേറ്ററിൽ മഴപെയ്ത് വെള്ളം ചോർന്നൊലിച്ചതോടെ കാണികളും തിയേറ്റർ അധികൃതരും തമ്മിൽ വാക്കേറ്റം

പിവിആർ തിയേറ്ററിൽ മഴപെയ്ത് വെള്ളം ചോർന്നൊലിച്ചതോടെ കാണികളും തിയേറ്റർ അധികൃതരും തമ്മിൽ വാക്കേറ്റം

author-image
Entertainment Desk
New Update
Kalki Ad, Theater Water Leak

ചിത്രം: എക്സ്

പ്രഭാസ് നായകനായ 'കൽക്കി എഡി 2898' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഹൈദരാബാദിലെ ഒരു തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവെക്കേണ്ടിവന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കനത്ത മഴയെ തുടർന്ന് തിയേറ്റർ ചോർന്നൊലിക്കാൻ തുടങ്ങിയതാണ് പ്രദർശനം മുടങ്ങാൻ ഇടയാക്കിയത്.

Advertisment

സംഭവത്തിൽ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. പഞ്ചഗുട്ട എന്ന സ്ഥലത്താണ് സംഭവം. പിവിആർ മൾടിപ്ലക്സ് തിയേറ്ററിലാണ് പ്രേക്ഷകർക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രേക്ഷകർ തിയേറ്റർ അധികൃതരുമായി വാക്കുതർക്കം ഉണ്ടായി. 

ചോർച്ച ഉണ്ടായിട്ടും പ്രദർശനം തുടർന്നതാണ് പ്രേക്ഷകരെ അസ്വസ്ഥതരാക്കിയത്. അധികൃതരും കാണികളുമായി വാക്കേറ്റമുണ്ടാകുന്നത് വീഡിയോയിൽ കാണാം. എക്സിൽ പങ്കുവച്ച വീഡിയോ വളരെപ്പെട്ടന്ന് വൈറലായി. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Advertisment

'പ്രേക്ഷകരെ കൊള്ളയടിക്കുന്ന പിവിആർ കാണികൾക്ക് യാതൊരു വിലയും നൽകാതെ വെറും കച്ചവടം മാത്രമാണ് നടത്തുന്നതെന്നാണ്' ഒരാൾ പോസ്റ്റിൽ പ്രതിഷേധം പങ്കുവച്ചത്. 'ആളുകൾ പുറത്തുനിന്നുള്ള ഭക്ഷണം തിയേറ്ററിൽ കൊണ്ടുവരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിൽ കാണിക്കുന്ന വ്യഗ്രത കെട്ടിടം പരിപാലിക്കുന്നതിൽ കാണിച്ചിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു,' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

പ്രഭാസിനൊപ്പം, അമിതാഭ് ബച്ചൻ, കമൽഹാസനൻ തുടങ്ങിയ വമ്പൻ താരനിര അഭിനയിച്ച കൽക്കി 2898 എഡി 18 ദിവസം കൊണ്ട് ഇന്ത്യയിൽ മാത്രം 660 കോടി രൂപ കളക്ഷൻ നേടി. ഷാരൂഖ് ഖാൻ്റെ പത്താനെ മറികടന്നാണ് കൽക്കിയുടെ ഈ നേട്ടം. നാഗ് അശ്വിൻ സംവിധാനം ചെയ്ത പീരിയഡ് ഡ്രാമയാണ് കൽക്കി. ആഗോളതലത്തിൽ 1000 കോടി രൂപ ചിത്രം പിന്നിട്ടു.

Read More Trending Stories Here

Hyderabad Prabhas Theatre

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: