scorecardresearch

ഹാർദികിന്റെ വീഡിയോ കോളിൽ ഭാര്യ അല്ല, പിന്നെ ആര്? ആരാധകരുടെ സംശയം ഇങ്ങനെ

ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച ഹാർദിക് പാണ്ഡ്യ കരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു

ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച ഹാർദിക് പാണ്ഡ്യ കരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു

author-image
Trends Desk
New Update
Hardik Pandya, Natasa stankovic

ചിത്രം: ഇൻസ്റ്റഗ്രാം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ദാമ്പത്യം. മത്സരത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച ഹാർദിക് പാണ്ഡ്യ കരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു.

Advertisment

മത്സര ശേഷം വികാരഭരിതനായ താരം നിറ കണ്ണുകളോടെയാണ് സഹതാരങ്ങളെ ആലിംഗനം ചെയ്തത്. ഐപിഎൽ പ്രകടനങ്ങളിൽ ഹാർദികിനെ കുറ്റപ്പെടുത്തിയവരുടെ പോലും മനസിൽ വിങ്ങലാകുന്ന നിമിഷങ്ങളായിരുന്നു ഇത്. മത്സര ശേഷം ഗ്രൗണ്ടിലിരുന്ന് വീഡിയോ കോളിലൂടെ സംസാരിക്കുന്ന ഹാർദികിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

ഹാർദിക് ആരെയാണ് വിളിക്കുന്നതെന്നായിരുന്നു നെറ്റിസണ്മാരുടെ പ്രധാന ആശങ്ക. ഹാർദിക് തൻ്റെ അമ്മയോടോ, സഹോദരൻ ക്രുണാൽ പാണ്ഡ്യയോടോ ആയിരിക്കും സംസാരിക്കുന്നതെന്നാണ് ആരാധകർക്ക് അഭിപ്രായപ്പെട്ടത്. 

Advertisment

ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സെർബിയൻ മോഡലായ നടാഷ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയത്തിൽ അഭിനന്ദനം പങ്കുവയ്ക്കാതിരുന്നതും, ഹാർദികിന്റെ വീഡിയോ കോളിൽ ഭാര്യ അല്ലെന്ന അഭിപ്രായം ശക്തിപ്പെടുത്തി. അതേ സമയം ഇരുവരും വേർപിരിയുന്നുവെന്ന് ഇതിലൂടെ ഉറപ്പിക്കാമെന്നും നെറ്റിസണ്മാർ പറഞ്ഞു.

2020ൽ വിവാഹിതരായ ഹാർദികിനും നടാഷയ്ക്കും ഒരു മകനുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലളിതമായ വിവാഹ ചടങ്ങുകളാണ് നടന്നത്. നിലവിൽ വിവാഹ മോചനത്തെ കുറിച്ചുള്ള ദമ്പതികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read More Entertainment Stories Here

T20 World Cup 2024 Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: