scorecardresearch

കടുവകുട്ടിയെ കൊഞ്ചിച്ച് വീഡിയോ ചിത്രീകരണം; 'പുലിവാല് പിടിച്ച്' രാജസ്ഥാൻ സ്വദേശി

കഴിഞ്ഞ മാസം ഇവിടെ, 7 വയസുള്ള കുട്ടിയും വനം വകുപ്പ് ജീവനക്കാരനും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

കഴിഞ്ഞ മാസം ഇവിടെ, 7 വയസുള്ള കുട്ടിയും വനം വകുപ്പ് ജീവനക്കാരനും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

author-image
Trends Desk
New Update
man approaching and touching tiger cubs in Rajasthan’s Ranthambore

ചിത്രം: എക്സ്

കടുവകുട്ടികളെ തൊട്ടും തലോടിയും കൊഞ്ചിക്കുന്ന രാജസ്ഥാൻ സ്വദേശിയായ യുവാവിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സവായ് മധോപൂരിനടുത്തുള്ള രന്തംബോർ ദേശീയോദ്യാനത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇത്. ദേശീയോദ്യാനത്തിലെ ഒരു വലിയ ജല വിതരണ പൈപ്പിനുള്ളിൽ ഒളിച്ചുകഴിഞ്ഞ കടുവകുട്ടികളെയാണ് യുവാവ് തൊടുകയും വീഡിയോ ചിത്രീകരിക്കുയും ചെയ്തത്.

Advertisment

വീഡിയോ വൈറലായതിനു പിന്നാലെ വ്യാപക വിമർശനവും ഇതിനെതിരെ ഉയർന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 27, 50, 51 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫലോഡി റേഞ്ചിലെ ദേവ്പുര അണക്കെട്ടിന് സമീപമാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. T-2302 എന്ന പെൺകടുവയാണ് പൈപ്പിനുള്ളിൽ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, എങ്ങനെയാണ് ഇയാൾ കടുവകളുടെ അടുത്തേക്ക് എത്തിയതെന്ന് അന്വേഷിക്കുന്നതായും രന്തംബോർ ഡിഎഫ്ഒ രാമാനന്ദ് ഭാക്കർ പറഞ്ഞു.

Advertisment

കഴിഞ്ഞ മാസം, 7 വയസ്സുള്ള കുട്ടിയെയും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും രന്തംബോർ ദേശീയോദ്യാനത്തിൽ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കങ്കാട്ടി എന്ന കടുവയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഈ സംഭവങ്ങൾക്കു പിന്നാലെയാണ് യുവാവിന്റെ സാഹസം.

Read More

Viral Video Rajasthan Tiger

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: