scorecardresearch

ആമസോണിൽ ഓർഡർ ചെയ്ത് ഗെയിം ഉപകരണം; പാഴ്സലായി കിട്ടിയത് ജീവനുള്ള മൂർഖൻ പാമ്പിനെ!

ഗെയിം കളിക്കാൻ ഉപയോഗിക്കുന്ന 'എക്സ്‌ ബോക്‌സ് കൺട്രോളർ' ആണെന്ന പേരിൽ ലഭിച്ച പെട്ടിയിലാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. ഒരു മൂർഖൻ പാമ്പ് പാക്കിംഗ് ടേപ്പിൽ കുടുങ്ങിയതും ഇഴഞ്ഞു നീങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നതുമായ വീഡിയോ വൈറലാണ്

ഗെയിം കളിക്കാൻ ഉപയോഗിക്കുന്ന 'എക്സ്‌ ബോക്‌സ് കൺട്രോളർ' ആണെന്ന പേരിൽ ലഭിച്ച പെട്ടിയിലാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. ഒരു മൂർഖൻ പാമ്പ് പാക്കിംഗ് ടേപ്പിൽ കുടുങ്ങിയതും ഇഴഞ്ഞു നീങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നതുമായ വീഡിയോ വൈറലാണ്

author-image
WebDesk
New Update
Amazon Order | Cobra found

ഒരു മൂർഖൻ പാമ്പ് പാക്കിംഗ് ടേപ്പിൽ കുടുങ്ങിയതും ഇഴഞ്ഞു നീങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നതുമായ വീഡിയോ വൈറലാണ്

ബെംഗളൂരു: ആമസോണിൽ നിന്ന് ഓൺലൈനായി ഗെയിം ഉപകരണം ഓർഡർ ചെയ്ത ബെംഗളൂരുവിലെ കുടുംബത്തിന് പാഴ്സലായി കിട്ടിയത് ജീവനുള്ള മൂർഖൻ പാമ്പിനെ. പെട്ടി തുറന്ന ബെംഗളൂരുവിൽ ദമ്പതികളാണ് ഞെട്ടിത്തരിച്ചു നിന്നത്. ഗെയിം കളിക്കാൻ ഉപയോഗിക്കുന്ന 'എക്സ്‌ ബോക്‌സ് കൺട്രോളർ' ആണെന്ന പേരിൽ ലഭിച്ച പെട്ടിയിലാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. ഒരു മൂർഖൻ പാമ്പ് പാക്കിംഗ് ടേപ്പിൽ കുടുങ്ങിയതും ഇഴഞ്ഞു നീങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Advertisment

വൈറലായ വീഡിയോയിൽ ഒരു ചുവന്ന ബക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന തുറന്നു ആമസോൺ പാക്കേജ് ആണ് കാണാനാകുന്നത്. ആമസോൺ പ്രൈം എന്നെഴുതിയ കറുത്ത ഡക്ട് ടേപ്പിൽ പാമ്പിനെ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. പാമ്പ് നീങ്ങുന്നതും പുറത്തേക്ക് ഇഴയാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഉപയോക്താവായ ആര്യാംശ് ആണ് വീഡിയോ എക്സിൽ പങ്കുവച്ചത്. “ഒരു കുടുംബം ആമസോണിൽ എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്തു. സർജാപൂർ റോഡിൽ ലഭിച്ച പാഴ്സലിൽ ഒരു ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടി. ഭാഗ്യവശാൽ വിഷപ്പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയിരുന്നു. ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല," ആര്യാംശ് കുറിച്ചു.

Advertisment

സംഭവത്തിൽ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഭീതി അറിയിച്ചു, “ഇക്കാലത്തെ ഓൺലൈൻ ഡെലിവറിയിൽ എൻ്റെ വിശ്വാസം നഷ്ടപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡെലിവറി ബോയ് എന്നോട് അവരുടെ റീജിയണൽ ഓഫീസിൽ നിന്ന് ഉൽപ്പന്നം ശേഖരിക്കാൻ ആവശ്യപ്പെട്ടു. കാരണം എൻ്റെ വീട് വളരെ അകലെയാണെന്ന് അദ്ദേഹം കരുതി,​" ഒരാൾ വിമർശിച്ചു.

“അതിനാൽ ആമസോൺ ഇപ്പോൾ മൂർഖൻ പാമ്പിനെയും വിതരണം ചെയ്യുന്നു. അതുകൊണ്ടാണ് ഓൺലൈൻ ഷോപ്പിംഗിൽ ആമസോൺ മുന്നിൽ," മറ്റൊരു ഉപയോക്താവ് തമാശയായി പറഞ്ഞു. "സഹോദരാ, നിങ്ങൾ ആമസോൺ കാട്ടിൽ നിന്നായിരിക്കണം ഓർഡർ ചെയ്തത്," മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു.

Read More Entertainment Stories Here

Amazon cobra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: