scorecardresearch

ഭൂകമ്പത്തിനിടെ കുട്ടിയാനയ്ക്ക് കാവലായി ആനക്കൂട്ടം; വൈറലായി വീഡിയോ

സാൻ ഡീഗോ സഫാരി പാർക്കിലെ ആനകളാണ് കുട്ടിയാനകൾക്ക് സംരക്ഷണം ഒരുക്കിയത്

സാൻ ഡീഗോ സഫാരി പാർക്കിലെ ആനകളാണ് കുട്ടിയാനകൾക്ക് സംരക്ഷണം ഒരുക്കിയത്

author-image
Entertainment Desk
New Update
Elephants at San Diego Safari Park shield calves

ചിത്രം: ഇൻസ്റ്റഗ്രാം

തെക്കൻ കാലിഫോർണിയയിൽ തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് പ്രകാരം 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്തുണ്ടായത്. സാൻ ഡീഗോ കൗണ്ടിയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും, ലോസ് ഏഞ്ചൽസ് വരെ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

Advertisment

ഭൂകമ്പ സമയത്ത് സാൻ ഡീഗോ സഫാരി പാർക്കിലെ ആനകൾ കുട്ടിയാനകൾക്ക് സംരക്ഷണം ഒരുക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് സൈബറിടങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ശാന്തമായി നിൽക്കുന്ന ആഫ്രിക്കൻ ആനകൾ ഭൂചലനം മനസ്സിലാക്കുന്നതോടെ കുട്ടിയാനകൾക്ക് ചുറ്റുമായി പ്രതിരോധം തീർക്കുന്നതാണ് വീഡിയോയിലുള്ളത്.

സഫാരി പാർക്കിലെ മുതിർന്ന ആനകളായ നഡ്‌ലുലവും ഉംൻഗാനിയും ഖോസിയും കുട്ടിയാനകളായ 7 വയസുള്ള സുലിയ്ക്കും മഖായയ്ക്കും ചുറ്റുമായി സംരക്ഷണ വലയം പോലെ നിയലുറപ്പിക്കുന്നു. ജാഗ്രതയോടെയുള്ള ആനകളുടെ പ്രിതിരോധം അല്പം നേരം തുടർന്നുവെന്ന് എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Advertisment

വീഡിയോ വളരെ പെട്ടെന്നുതന്നെ വൈറലാവുകയും, സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ഹൃദയസ്പർശിയായ അഭിപ്രായങ്ങൾ നേടുകയും ചെയ്തു. അതേസമയം, സാൻ ഡീഗോ മുതൽ ലോസ് ഏഞ്ചൽസ് വരെ ഏകദേശം 120 മൈൽ അകലെ ഭൂകമ്പം അനുഭവപ്പെട്ടതായാണ് വിവരം.

Read More

Earthquake Viral Video Elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: