scorecardresearch

77 കാരനെ തല്ലിച്ചതച്ചും തറയിലൂടെ വലിച്ചും ഡോക്ടർ; വീഡിയോ വൈറലായതിനു പിന്നാലെ അന്വേഷണം

ഡോക്ടറും മറ്റൊരാളും ചേർന്ന് ഉദവ്‌ലാൽ ജോഷിയെന്നയാളെ മർദ്ദിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു

ഡോക്ടറും മറ്റൊരാളും ചേർന്ന് ഉദവ്‌ലാൽ ജോഷിയെന്നയാളെ മർദ്ദിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു

author-image
Trends Desk
New Update
Doctor slaps 77-year-old, drags

ചിത്രം: എക്സ്

മധ്യപ്രദേശിലെ ഛത്തർപുർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 77 കാരനെ മർദ്ദിച്ച ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡോക്ടറും മറ്റൊരാളും ചേർന്ന് ഉദവ്‌ലാൽ ജോഷിയെന്നയാളെ മർദ്ദിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Advertisment

ഏപ്രിൽ 14ന് ഉണ്ടായ സംഭവത്തിലാണ് നടപടി. ഉദവ്‌ലാൽ ജോഷിയെ മർദ്ദിക്കുന്നതും, ആശുപത്രി വളപ്പിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ഔട്ട്‌പോസ്റ്റിനുള്ളിൽ പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

ഭാര്യയുടെ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയായിരുന്നു ജോഷിയും ഭാര്യയും ആശുപത്രിയിലെത്തിയത്. മറ്റു രോഗികൾക്കൊപ്പം ക്യൂവിൽ നിൽക്കുന്നതിനിടെയാണ് രാജേഷ് മിശ്ര എന്ന ഡോക്ടർ തങ്ങളെ ആക്രമിച്ചതെന്ന് ജോഷി പറഞ്ഞു.

ക്യൂവിൽ നിൽക്കുന്നത് എന്തിനാണെന്ന് ഡോക്ടർ ചോദിച്ചതായും മറുപടി പറയുന്നതിനിടെ അടിക്കുകയായിരുന്നുവെന്നും ജോഷി പറഞ്ഞു. 'മർദ്ദിച്ച ശേഷം ആശുപത്രി വളപ്പിനുള്ളിലെ പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് ഡോക്ടർ തന്നെ വലിച്ചിഴച്ചു കൊണ്ടുപോയി. ഡോക്ടർ തന്റെ കണ്ണട തകർക്കുയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാര്യയെയും ആക്രമിച്ചു,' ഉദവ്‌ലാൽ ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ഛത്തർപൂർ മെഡിക്കൽ അധികൃതർ ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, താൻ രോഗികളെ പരിചരിച്ചുകൊണ്ടിരുന്നപ്പോൾ, ഉദവ്‌ലാൽ ജോഷി വരിയിൽ നിന്ന ഒരു സ്ത്രീയെ അധിക്ഷേപിച്ചുവെന്നും തുടർന്ന് ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറിയെന്നുമാണ് ഡോക്ടറുടെ വിശദീകരണം. വരിയിൽ നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ തന്നെ ആക്രമിച്ചെന്നും ഡോക്ർ രാജേഷ് മിശ്ര പറഞ്ഞു.

Read More


Madhya Pradesh Doctor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: