scorecardresearch

കോൾഡ് പ്ലേ ടിക്കറ്റുകൾ; അനൗദോഗിക വിൽപ്പന പൊടിപൊടിക്കുന്നു

അനൗദോഗിക പ്ലാറ്റ്‌ഫോമുകളിൽ, ഔദോഗീക ടിക്കറ്റ് വിൽപ്പനയ്‌ക്കൊപ്പം തന്നെ വിൽപ്പന ആരംഭിച്ചതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം

അനൗദോഗിക പ്ലാറ്റ്‌ഫോമുകളിൽ, ഔദോഗീക ടിക്കറ്റ് വിൽപ്പനയ്‌ക്കൊപ്പം തന്നെ വിൽപ്പന ആരംഭിച്ചതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം

author-image
Trends Desk
New Update
coldplay

കോൾഡ് പ്ലേ സംഘം ജനുവരി 18,19 തീയതികളിലാണ് ഇന്ത്യയിൽ പരിപാടി നടത്തുന്നത്

മുംബൈ: ലോക പ്രശസ്ത റോക്ക് ബാൻഡായ കോൾഡ് പ്ലേയുടെ ഇന്ത്യൻ പര്യടനത്തിന് മുന്നോടിയായി ഔദോഗിക ടിക്കറ്റ് വിൽപ്പന തുടങ്ങും മുമ്പേ അനൗദോഗീക ടിക്കറ്റ് വിൽപ്പന നടക്കുന്നുവെന്ന് പ്രചാരണം ശക്തം. ഞായറാഴ്ച മുതലാണ് ഷോയുടെ ഔദോഗീക ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ബുക്ക് മൈ ഷോ വഴിയാണ് ഔദോഗീക ടിക്കറ്റ് വിൽപ്പന നടത്തുന്നത്. എന്നാൽ,ബുക്ക് മൈ ഷോ വഴി ഔദോഗിക ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ അനൗദോഗീക വെബ്‌സൈറ്റുകളിലും ടിക്കറ്റ് ലഭ്യമായി തുടങ്ങി. എന്നാൽ, കൈമാറ്റം ചെയ്യാൻ പാടില്ലാത്ത ടിക്കറ്റുകൾ ആയതിനാൽ ഇവ വാങ്ങിയവരിൽ പലരും നിരാശരായി. മൂന്ന് ലക്ഷം രൂപവരെ നൽകി അനൗദോഗീക വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റ് വാങ്ങിയവരുണ്ട്. ഇത് സംബന്ധിച്ച് ബുക്ക് മൈഷോ മുന്നറിയിപ്പ് നൽകിയിട്ടും വിവിധ സാമൂഹിക  മാധ്യമങ്ങളിലൂടെ അനൗദോഗീക ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുകയാണ്. 

Advertisment

അനൗദോഗീക ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. അനൗദോഗീക പ്ലാറ്റ്‌ഫോമുകളിൽ, ഔദോഗീക ടിക്കറ്റ് വിൽപ്പനയ്‌ക്കൊപ്പം തന്നെ വിൽപ്പന ആരംഭിച്ചതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. 

സംഗീതപ്രേമികളെ ആവേശത്തിലാഴ്ത്തി കോൾഡ് പ്ലേ സംഘം ജനുവരി 18,19 തീയതികളിലാണ് ഇന്ത്യയിൽ പരിപാടി നടത്തുന്നത്. വേൾഡ് ടൂറിന്റെ ഭാഗമായാണ് ഈ ബ്രിട്ടീഷ് ബ്രാൻഡ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ക്രിസ് മാർട്ടിൻ, ഗൈ ബെറിമാൻ, വിൽ ചാമ്പ്യൻ, ജോണി ബക്ക്ലാൻഡ്, ഫിൽ ഹാർവി എന്നിവരടങ്ങുന്ന ബ്രിട്ടീഷ് ബാൻഡിന് ലോകമെങ്ങും ആരാധകർ ഏറെയാണ്. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ.

Read More

Music Music Band

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: