scorecardresearch

'ലേശം ചുമയുണ്ട്, കുറച്ച് കഫ് സിറപ്പാവാം ല്ലേ'; സിറപ്പ് വിഴുങ്ങുന്ന മൂർഖന്റെ വീഡിയോ കാണാം

ഭുവനേശ്വറിൽ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ മൂർഖന്റെ വൈറൽ വീഡിയോ മാലിന്യം വലിച്ചെറിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നു

ഭുവനേശ്വറിൽ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ മൂർഖന്റെ വൈറൽ വീഡിയോ മാലിന്യം വലിച്ചെറിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നു

author-image
Trends Desk
New Update
Indian Scientists decoded cobra genome, മൂര്‍ഖന്‍ പാമ്പിന്റെ ജനിതകഘടന പൂർത്തിയാക്കി ശാസ്ത്രജ്ഞ്ഞർ, Indian Scientists decoded venom genes, വിഷത്തിന്റെ ജനിതകഘടന വേർതിരിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞ്ഞർ, Anti venom, ആന്റിവെനം, Agri Genome Labs India, അഗ്രി ജീനോം ലാബ്സ് ഇന്ത്യ,  SciGenom Research Foundation,സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്‍, IE Malayalam, ഐഇ മലയാളം

പ്രതീകാത്മക ചിത്രം

ഒരു മൂർഖൻ ഒരു കഫ് സിറപ്പ് കുപ്പി വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സമൂഹത്തിലെ മാലിന്യ നിർമാർജനത്തെയും മാലിന്യനിക്ഷേപത്തെയും കുറിച്ചുള്ള ചർച്ചകൾക്കും വീഡിയോ വഴിമരുന്നിട്ടു. തന്റെ എക്സിലൂടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ സുശാന്ത നാദയാണ് മൂർഖൻ പാമ്പ് കഫ് സിറപ്പ് കുടിക്കുന്ന വീഡിയോ പങ്കിട്ടത്. 

Advertisment

വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത് ഭുവനേശ്വറിലാണ്. നനഞ്ഞ പ്രദേശത്ത് ഒരു മൂർഖൻ പാമ്പിനെ കാണുമ്പോൾ രക്ഷാസംഘം അതിന്റെ വായിൽ നിന്ന് ഒരു സിറപ്പ് കുപ്പി നീക്കം ചെയ്യാൻ ശ്രമിക്കുന്നതാണ് പ്രധാനമായും ആദ്യ വീഡിയോയിലുള്ളത്. രണ്ടാമത്തെ വീഡിയോയിൽ, ആളുകൾ കൈകൊട്ടി ശിവനെ വാഴ്ത്തിക്കൊണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂർഖനെ രക്ഷപ്പെടുത്തിുന്നതും കാണാം. പാമ്പ് ഹെൽപ്പ് ലൈൻ സന്നദ്ധപ്രവർത്തകർ കുപ്പിയിൽ നിന്നും ഊരിപ്പോരാൻ മൂർഖനെ സഹായിച്ചത്. 

“ഭുവനേശ്വറിൽ ഒരു മൂർഖൻ പാമ്പ് കഫ് സിറപ്പ് കുപ്പി വിഴുങ്ങി, അത് വീണ്ടെടുക്കാൻ പാടുപെടുകയായിരുന്നു. സ്‌നേക്ക് ഹെൽപ്പ് ലൈനിലെ വോളന്റിയർമാർ കുപ്പിയുടെ അറ്റം അഴിക്കാൻ താഴത്തെ താടിയെല്ല് മെല്ലെ വിശാലമാക്കുകയും പാമ്പിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ.” ഐഎഫ്എസ് ഉദ്യോഗസ്ഥൻ തന്റെ എക്സിൽ കുറിച്ചു.

Advertisment

ജൂലൈ 3-ന് പങ്കിട്ട വീഡിയോയ്ക്ക് ഇതിനകം തന്നെ  1,29,000-ലധികം  കാഴ്ചക്കാരാണ് ആയിരിക്കുന്നത്. “ആളുകൾ തങ്ങളുടെ മാലിന്യങ്ങൾ ശരിയായും സുരക്ഷിതമായും സംസ്‌കരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുമ്പ് ഇത്തരമൊരു കാര്യം എത്ര തവണ സംഭവിക്കണം. പങ്കിട്ടതിനും അവബോധം വളർത്തിയതിനും നന്ദി സുശാന്ത.” ഒരു ഉപയോക്താവ് കമന്റ് ചെയ്തു. “ഈ ഭൂമിയിലെ മറ്റ് ജീവജാലങ്ങൾക്ക് മനുഷ്യർ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വാസ്തവത്തിൽ, മനുഷ്യ ജനസംഖ്യയുടെ ചെറിയ ശതമാനം സ്വന്തം ജീവിവർഗത്തിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, ”മറ്റൊരു ഉപയോക്താവ് എഴുതി.

Read More Entertainment Stories Here

Social Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: