scorecardresearch

Google Trends: സൗജന്യമാക്കിയതിന് പിന്നാലെ ഗൂഗിളിൽ തരംഗമായി ചാറ്റ് ജിപിടി ഗോ

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിനുള്ളിൽ 50000-ത്തിലധികം ആളുകൾ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിനുള്ളിൽ 50000-ത്തിലധികം ആളുകൾ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്

author-image
Trends Desk
New Update
open ai

Image: Express Image

ഗൂഗിളിൽ തരംഗമായി ചാറ്റ് ജിപിടി ഗോ. ഇന്ത്യയിൽ 12 മാസത്തേക്ക് ചാറ്റ് ജിപിടി ഗോ സൗജന്യമാക്കാനുള്ള ഓപ്പൺ എഐയുടെ പ്രഖ്യാപനത്തിന്് പിന്നാലെയാണ് ചാറ്റ് ജിപിടി ഗൂഗിൾ ട്രെൻഡിൽ ഇടം പിടിച്ചത്.

Advertisment

Also Read:പെൺകരുത്തിന്റെ പൊൻകിരീടം; ലോകകപ്പ് ഫൈനൽ ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിനുള്ളിൽ 50000-ത്തിലധികം ആളുകൾ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്. എങ്ങനെ ചാറ്റ് ജിടിപി ഗോ ഓഫർ ക്ലെയിം ചെയ്യാം, ഓഫറിന്റെ പ്രത്യേകതകൾ തുടങ്ങിയ വിവരങ്ങളാണ് ഇത് സംബന്ധിച്ച് ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത്. 

Also Read: മത്സരം ഉപേക്ഷിച്ചെങ്കിലും ഗൂഗിളിൽ ട്രെൻഡായി ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20

Advertisment

12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്‌സ്‌ക്രിപ്ഷൻ സേവനങ്ങൾ സൗജന്യമാക്കിയത്. നവംബർ നാല് മുതൽ സേവനങ്ങൾ ലഭ്യമായി തുടങ്ങും. ഇതിലൂടെ സബ്‌സ്‌ക്രിപ്ഷൻ തുക നൽകാതെ തന്നെ ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ഗോ ആക്സസ് ചെയ്യാൻ സാധിക്കും.

chat gpt google trends

ഇന്ത്യയിൽ ചാറ്റ് ജിപിടി ഗോ അടുത്ത ഒരു വർഷക്കാലത്തേക്ക് സൗജന്യമായി നൽകുന്നുവെന്നും , ഈ സേവനങ്ങൾ ഉപയോക്താക്കൾ കൂടുതൽ പ്രയാജനപ്പെടുത്തുന്നത് കാണാൻ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡൻറുമായ നിക്ക് ടർലി പറഞ്ഞു. ചിത്രങ്ങൾ നിർമിക്കുന്നതിന്റെ എണ്ണം വർധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകൾ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നതിനും ഇത് ഏറെ സഹായകമാകും.

Also Read:എന്താണ് 'മോൻത'? അറിയാൻ തിരക്കിട്ട് ലക്ഷങ്ങൾ, ഗൂഗിളിൽ ട്രെൻഡിങ് വിഷയമായി ചുഴലിക്കാറ്റ്

നിലവിലെ ചാറ്റ് ജിപിടി ഗോഉപയോക്താക്കളെ 12 മാസത്തെ സൗജന്യ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. പ്ലാൻ ക്ലെയിം ചെയ്യുന്നതിനായി ചാറ്റ് ജിപിടി വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ സൈൻ ഇൻ ചെയ്യണം. 

ഒരിക്കൽ ലോഗിൻ ചെയ്താൽ, ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ഗോ സൗജന്യമായി ലഭിക്കും. എന്നാൽ സബ്‌സ്‌ക്രിപ്ഷൻ കഴിയുമ്പോൾ പേയ്‌മെന്റ് ചെയ്യേണ്ടതായി വരും. എതിരാളികൾക്കൊപ്പം ഇന്ത്യയിൽ വേരുറപ്പിക്കാനും ചാറ്റ് ജി പി ടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമാണ് കമ്പനിയുടെ ഈ നീക്കം.

Read More:പ്രദീപ് രംഗനാഥന് ഹാട്രിക് ഹിറ്റോ? ഗൂഗിളിലും ട്രൻഡായി 'ഡ്യൂഡ്'

Trends Google Chatgpt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: