/indian-express-malayalam/media/media_files/2025/11/03/indian-cricket-team-india-women-2025-11-03-18-23-36.jpg)
Express photo by Narendra Vaskar
നവി മുംബൈയിൽ പെയ്ത മഴയേയും ദക്ഷിണാഫ്രിക്കയുടെ കന്നി കിരീടം എന്ന സ്വപ്നത്തേയും തകർത്താണ് ഇന്ത്യൻ വനിതകൾ ലോകകപ്പിൽ ചരിത്ര ജയത്തിലെത്തിയത്. 52 റൺസിന് ആണ് ഹർമൻപ്രീതും സംഘവും വനിതാ ഏകദിന ലോക കിരീടം സ്വന്തം മണ്ണിൽ ഉയർത്തിയത്.
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച മത്സരം ഗൂഗിളിലും താരമായി. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് മത്സരം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 50 ലക്ഷത്തിലധികം ആളുകളാണ് മത്സരം തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം ഒന്നാമതെത്തിയിരുന്നു.
/indian-express-malayalam/media/post_attachments/3460f088-27e.png)
Also Read: പൊൻകിരീടവും കയ്യിലേന്തി ആഘോഷം തകർത്തു; വീൽച്ചെയറിൽ എത്തി പ്രതിക
ഫൈനലിൽ ടോസ് നഷ്ടപ്പെട്ടായിരുന്നു ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയത്. മഴയെ തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് ലഭിച്ചിരുന്നു എങ്കിൽ ഞങ്ങളും ബോളിങ് ആയിരുന്നേനെ തിരഞ്ഞെടുക്കുക എന്ന് ഹർമൻപ്രീത് പറഞ്ഞിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിട്ടും അതിന്റെ വെല്ലുവിളികളെ അതിജീവിച്ച് നിശ്ചിത ഓവറിൽ ഇന്ത്യ കണ്ടെത്തിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ്. ചെയ്സ് ചെയ്ത് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 52 റൺസിന് ഓൾ ഔട്ട്.
Also Read: ബിസിസിഐ 51 കോടി നൽകും; ഇന്ത്യക്ക് ഐസിസി നൽകുന്ന സമ്മാന തുക അറിയുമോ?
അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 58 റൺസ് സ്കോർ ചെയ്യുകയും ചെയ്ത ദീപ്തി ശർമയാണ് ഫൈനലിലെ താരം. പകരക്കാരിയായി ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലേക്ക് എത്തി ഏറെ സമ്മർദം നിറഞ്ഞ ഘട്ടത്തിൽ ഷഫാലി വർമയിൽ നിന്ന് വന്ന ഇന്നിങ്സ് ക്രിക്കറ്റ് ലോകത്തിന് മറക്കാനാവില്ല. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ താളം തെറ്റിച്ച് ഷഫാലി വീഴ്ത്തിയ രണ്ട് വിക്കറ്റ് കളിയുടെ ഗതി തിരിക്കുകയും ചെയ്തു. 78 പന്തിൽ നിന്ന് 87 റൺസ് ആണ് ഷഫാലി അടിച്ചെടുത്തത്. സെമി ഫൈനലിലെ ഇന്ത്യയുടെ ഹീറോ ആയ ജെമിമയ്ക്ക് ഫൈനലിൽ ബാറ്റിങ്ങിൽ തിളങ്ങാനായില്ല.
Also Read: കണ്ണീരടക്കാനാവാതെ രോഹിത്; അഭിമാനത്താൽ മനം നിറഞ്ഞ് ഗ്യാലറിയിൽ ഹിറ്റ്മാൻ
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സെഞ്ചുറിയുമായി ടീമിനെ തങ്ങളുടെ കന്നി ലോക കിരീടത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റൊരു ദക്ഷിണാഫ്രിക്കൻ ബാറ്റർക്കും ക്യാപ്റ്റന് വേണ്ട പിന്തുണ നൽകാനായില്ല. ഓപ്പണർ തസ്മിൻ ബ്രിട്സിനെ അമൻജോത് റൺഔട്ട് ആക്കിയതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമായിരുന്നു. ഇന്ത്യൻ വനിതകളുടെ കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവും നിന്ന ദിവസമായി ഇത് മാറി.
Read More: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us