/indian-express-malayalam/media/media_files/2025/10/17/dude-2025-10-17-20-03-32.jpg)
ചിത്രം: എക്സ്
'ഡ്രാഗണി'നു ശേഷം പ്രദീപ് രംഗനാഥൻ നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഡ്യൂഡ്.' പ്രദീപിനൊപ്പം മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേതുന്നത്. സോഷ്യൽ മീഡിയയിലടക്കം ചിത്രം ട്രെൻഡിങ്ങാണ്.
റിലീസിനു പിന്നാലെ നിരവധി ആളുകളാണ് 'ഡ്യൂഡ്' ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗികമായി കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ റിവ്യൂ- റേറ്റിങ് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡ്‌സിലും ഡ്യൂഡ് മുന്നിലെത്തിയിട്ടുണ്ട്.
/indian-express-malayalam/media/post_attachments/4d161266-bce.png)
Also Read: സിദ്ധിഖ് വീഴേണ്ടത് ബൈക്കിന്റെ മുകളിലേക്ക്; ടൈമിംഗ് മാറിയപ്പോൾ ലാലേട്ടൻ ചവിട്ടിയിട്ടു! അങ്ങനെയാണോ?
പ്രദീപ് രംഗനാഥനും മമിത ബൈജുവും സംഗീതലോകത്തെ പുത്തൻ സെൻസേഷനൻ സായ് അഭ്യങ്കറും ഒന്നിച്ച ചിത്രത്തിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ഡ്യൂഡ് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം
ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കാള്‍. ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ് നിർവഹിച്ചിരിക്കുന്നത്.
Read More: അവരായി അവരുടെ കുടുംബ പ്രശ്നമായി; നമുക്ക് മാറി നിന്നേക്കാം; കൊടൂര മാസ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.