scorecardresearch

Google Trends: എന്താണ് 'മോൻത'? അറിയാൻ തിരക്കിട്ട് ലക്ഷങ്ങൾ, ഗൂഗിളിൽ ട്രെൻഡിങ് വിഷയമായി ചുഴലിക്കാറ്റ്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 15 മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് മോൻത ചുഴലിക്കാറ്റ് തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 15 മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് മോൻത ചുഴലിക്കാറ്റ് തിരഞ്ഞത്

author-image
Trends Desk
New Update
Cyclone 2

ഫയൽ ഫൊട്ടോ

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം 'മോൻത' ചുഴലികാറ്റായി ശക്തി പ്രാപിച്ചതോടെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഒഡിഷ, ആന്ധ്ര, തമിഴ്നാട് മഴയ്ക്ക് കനക്കാൻ സാധ്യതയുണ്ട്. ഒഡിഷ, ആന്ധ്ര തീരത്താണ് മോൻതാ ഏറ്റവുമധികം നാശനഷ്ടം വരുത്താൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

Advertisment

പലയിടങ്ങളിലും മഴ ശക്തമായതോടെ മോൻത ചുഴലിക്കാറ്റ് തിരഞ്ഞ് ഗൂഗിളിൽ എത്തുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 15 മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് മോൻത ചുഴലിക്കാറ്റ് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും മുന്നിലാണ്.

ഗൂഗിൾ

ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ , കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 

Also Read: മോൻത കരതൊടുമ്പോൾ കേരളത്തിലും ഇടിമിന്നൽ മഴ; ഉരുൾപൊട്ടൽ ഭീഷണി, ജാഗ്രതാ നിർദേശം

Advertisment

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ഒഡീഷയെയുമാണ് ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുന്നത്. എന്നാൽ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. മോൻതാ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വിദഗ്ധൻ പറയുന്നു.

മഴ മുന്നറിയിപ്പുകളുടെ ഭാഗമായി കേരളത്തിൽ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് ദുരന്തനിലാരണ വിഭാഗം നിർദേശം നൽകി.

Read More: തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തം, മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Trends Google Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: