/indian-express-malayalam/media/media_files/2025/10/27/montha-cyclone-updates-2025-10-27-14-47-43.jpg)
How Montha Cyclone affects Kerala
Montha Cyclone Updates: കൊച്ചി: ബംഗാൾ ഉൾക്കടലിൽ രണ്ടാമത്തെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ചൊവ്വാഴ്ച വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ , കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
Also Read:തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തം, മൂന്നിടത്ത് ഓറഞ്ച് അലർട്ട്
മോൻതാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ കാലാവസ്ഥ വകുപ്പ് ഇതിനോടകം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ഒഡീഷയുമാണ് പ്രധാമായും ഇത് ബാധിക്കുന്നത്. എന്നാൽ കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം.
കേരളത്തെ എങ്ങനെ ബാധിക്കും ?
മോൻതാ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക. തിങ്കളാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്. മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിലെ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.
"ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിലും കാറ്റ് അനുകൂലമായതോടെ പലയിടത്തും ശക്തമായ മഴ രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ മഴ കൂടിയും കുറഞ്ഞും ഇടവേളകളോടെ ബുധനാഴ്ച വരെ തുടരാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച കൂടുതൽ തീവ്രതയുള്ള മഴയ്ക്കുള്ള സാധ്യതയുണ്ട്"- രാജീവൻ എരിക്കുളം പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/27/montha-cyclone-2025-10-27-14-37-44.jpg)
മഴ മുന്നറിയിപ്പുകളുടെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് ദുരന്തനിലാരണ വിഭാഗം നിർദേശം നൽകി.
Also Read:ഗുഡ്‌ബൈ മൺസൂൺ; കണക്കിൽ മഴ കുറവെങ്കിലും സംസ്ഥാനത്ത് ജലലഭ്യത കൂടി
നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്. ആവശ്യമായ സ്ഥലങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കണമെന്നും ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ആന്ധ്രാ പ്രദേശിൽ അതീവജാഗ്രത
ഒഡിഷ, ആന്ധ്ര തീരത്താണ് മോൻതാ ഏറ്റവുമധികം നാശനഷ്ടം വരുത്താൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറുമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷ നിർദേശങ്ങൾ പാലിക്കാനും ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ കാക്കിനാഡ, കോണസീമ, പശ്ചിമ ഗോദാവരി, കൃഷ്ണ, ബപട്ല, പ്രകാശം, നെല്ലൂ തുടങ്ങിയ നിരവധി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീകാകുളം, വിജയനഗരം, പാർവതിപുരം മന്യം, അല്ലൂരി സീതാരാമരാജു, വിശാഖപട്ടണം, അനകപ്പള്ളി ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
/filters:format(webp)/indian-express-malayalam/media/media_files/2025/10/27/monthaqw-2025-10-27-14-41-26.jpg)
മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡിഷ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടും തീര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി തമിഴ്നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഒഡീഷ തീരത്തു നിന്ന് നിലവിൽ 900 കിലോമീറ്റർ അകലെയാണ് ന്യൂനമർദമുള്ളത്. നാളെ മുതൽ ആന്ധ്രയിലെ റായലസീമ പ്രദേശത്തും തീരദേശത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒക്ടോബർ 28ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രയുടെ തീരപ്രദേശമായ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്.
മോൻതാ; പേര് നിർദേശിച്ചത് തയ്‌ലാൻഡ്
അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ശക്തി ഒക്ടോബറിലാണ് രൂപപ്പെട്ടത്. ശ്രീലങ്ക നിർദേശിച്ചതായിരുന്നു ശക്തി എന്ന പേര്. പിന്നാലെയാണ് മോന്ത ചുഴലിക്കാറ്റ് എത്തുന്നത്. തയ്ലാന്റാണ് ഈ പേര് നിർദേശിച്ചത്.74 മുതൽ 79 മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളെ ശക്തി കുറഞ്ഞ ഒന്നാം വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read:കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരുമരണം; 45 പേർക്ക് പരിക്ക്
96 മുതൽ 110 മൈൽ വരെ വേഗതയുള്ളവയെ കാറ്റഗറി രണ്ടിലും 129 മൈൽ വരെ വേഗതയുള്ളവയെ കാറ്റഗറി മൂന്നിലും ഉൾപ്പെടുത്തിയിരിക്കുന്നു. 130 മുതൽ 156 മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളാണ് നാലാം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അഞ്ചാം വിഭാഗത്തിൽപ്പെടുന്ന ചുഴലിക്കാറ്റുകളാണ് ഏറ്റവും വിനാശകാരികൾ. 157 മൈലിന് മുകളിലായിരിക്കും ഇവയുടെ വേഗത.
Read More:രാജീവ് ചന്ദ്രശേഖർ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നേൽ തിരുവനന്തപുരത്തിന്റെ ചിത്രം മാറിയേനെ: വെള്ളാപ്പള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us