scorecardresearch

Google Trends: മത്സരം ഉപേക്ഷിച്ചെങ്കിലും ഗൂഗിളിൽ ട്രെൻഡായി ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിൽ അഞ്ച് മില്യണിന് മുകളിൽ ആളുകളാണ് മത്സരവിവരങ്ങൾ തിരിക്കിയത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിൽ അഞ്ച് മില്യണിന് മുകളിൽ ആളുകളാണ് മത്സരവിവരങ്ങൾ തിരിക്കിയത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
IND AUS T20

Google Trends

Google Trends: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരം മഴയെ തുടർന്നു ഉപേക്ഷിച്ചത് ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാൽ കാലാവസ്ഥ ചതിച്ചെങ്കിലും ഗൂഗിൾ ട്രെൻഡിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ട്വന്റി20 മത്സരം. ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ നാലുമണിക്കൂറിൽ അഞ്ച് മില്യണിന് മുകളിൽ ആളുകളാണ് മത്സരവിവരങ്ങൾ തിരിക്കിയത്.

Advertisment

Also Read:എന്താണ് 'മോൻത'? അറിയാൻ തിരക്കിട്ട് ലക്ഷങ്ങൾ, ഗൂഗിളിൽ ട്രെൻഡിങ് വിഷയമായി ചുഴലിക്കാറ്റ്

കാലാവസ്ഥ പ്രതികൂലമായതോടെ നേരത്തെ 18 മണിക്കൂറായി മത്സരം ചുരുക്കിയിരുന്നു. പിന്നീട് വീണ്ടും മത്സരം പുനരാരംഭിച്ചെങ്കിലും വീണ്ടും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. രണ്ടാം ട്വന്റി20 മറ്റന്നാൾ നടക്കും.

Also Read:അസ്രാണിയുടെ വിയോഗം; ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ അഞ്ചാം ഓവറിലെത്തിയപ്പോഴാണ് ആദ്യം മഴയെത്തിയത്. ഏകദേശം അരമണിക്കൂറിനു ശേഷം, കളി വീണ്ടും തുടങ്ങിയെങ്കിലും പത്താം ഓവറിൽ വീണ്ടും മഴയെത്തി. 

Advertisment

Also Read: പ്രദീപ് രംഗനാഥന് ഹാട്രിക് ഹിറ്റോ? ഗൂഗിളിലും ട്രൻഡായി 'ഡ്യൂഡ്'

മഴ തോരുമെന്ന് കാത്തിരുന്നെങ്കിലും നിർത്താതെ തുടർന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ശുഭ്മൻ ഗിൽ (37), സൂര്യകുമാർ യാദവ് (39) എന്നിവരായിരുന്നു ക്രീസിൽ. 14 പന്തിൽ 19 റൺസടിച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയിൽ പുറത്തായ ബാറ്റർ.

goggle trend t20

ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, ശിവം ദുബെ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര എന്നിവരായിരുന്നു ടീമിൽ ഇടംപിടിച്ചത്.

Read More:സമാധാന നൊബേൽ; ജേതാവിനെ ഗൂഗിളിൽ തിരഞ്ഞ് ആയിരങ്ങൾ

Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: