/indian-express-malayalam/media/media_files/6MhtSziPsFt90e32Sdvc.jpg)
സൗദി ജയിലിൽ മോചനം കാത്തു കിടക്കുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനുള്ള ധനസമാഹരണത്തിന് നേതൃത്വം നൽകിയ ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിക്കുകയാണ് കേരളക്കര ഒന്നാകെ. മൂന്നാഴ്ച കൊണ്ട് 34 കോടിരൂപയ്ക്ക് മുകളിൽ സമാഹരിക്കാനായത് ബോബി ചെമ്മണ്ണൂരിന്റെ നിതാന്ത പരിശ്രമം കൊണ്ടാണ്. റഹീമിന്റെ മോചന ഫണ്ടിലേക്ക് ഒരുകോടിരൂപ നൽകാനും ബോബി മറന്നില്ല. സുമനസ്സുകളുടെ സ്നേഹം പണമായി റഹീം മോചന ഫണ്ടിലേക്ക് ഒഴുകിയപ്പോൾ 34,45,46,568 കോടി രൂപയാണ് മൊത്തം സമാഹരിക്കാനായത്. ആ ധനസമാഹരണത്തിന് ബോബി ചെമ്മണ്ണൂരിന്റെ അമ്മയും ഒരു ലക്ഷം രൂപ കൈമാറി.
അമ്മയുടെ സംഭാവന തന്നെ ഞെട്ടിച്ചുവെന്നാണ് ബോച്ചെ പറയുന്നത്. "ഹാവൂ എന്റമ്മോ... എന്റമ്മ ആദ്യമായാണ് ക്രിസ്ത്യാനിയല്ലാത്ത ഒരാൾക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നൽകിയത്. കാലം പലതും മാറ്റി മറയ്ക്കും. എന്റെ മുദ്രാവാക്യത്തിനു അർത്ഥമുണ്ടായി. സ്നേഹം കൊണ്ട് ലോകം കീഴടക്കുക. ജാതിമതഭേദങ്ങൾക്കെല്ലാം അതീതമായി ചിന്തിക്കുക."
"ഞാൻ വിചാരിച്ചത് യാത്രയ്ക്കിടയിൽ അമ്മ വിളിച്ചപ്പോൾ ചീത്ത പറയാനാവും എന്നാണ്. തിരുവനന്തപുരത്തു നിന്നും കാസർക്കോട് വരെ നീ വെയിലുകൊണ്ടു നടന്നാൽ നീ ചാവും. നിന്നെ രക്ഷിക്കാൻ വേറെ യാത്ര വേണ്ടിവരുമെന്നൊക്കെ പുറപ്പെടുമ്പോൾ ചീത്ത പറഞ്ഞിരുന്നു. ഇപ്പോൾ അതൊക്കെ മാറി. നന്നായി ചെയ്തു എന്നാണ് ഇപ്പോൾ പറയുന്നു."
"ഇതൊരു വലിയ അനുഗ്രഹമാണ്. ഉമ്മ കൊടുക്കാതെ പറ്റില്ല," എന്നു പറഞ്ഞ് അമ്മയെ കെട്ടിപ്പിടിക്കുന്ന ബോച്ചെയേയും വീഡിയോയിൽ കാണാം.
അമ്മ തരുന്നതുകൊണ്ടാണ് പൈസയായി വാങ്ങുന്നതെന്നും ബോബി വീഡിയോയിൽ പറയുന്നു. തുടക്കത്തിൽ തിരുവനന്തപുരത്ത് പൈസയായാണ് സ്വീകരിച്ചിരുന്നത്. എന്നാൽ പലയിടത്തും വ്യാജപേരുകളിൽ പലരും ബക്കറ്റ് പിരിവ് ആരംഭിച്ചതോടെ പണമായി സ്വീകരിക്കുന്നതു നിർത്തി. തുടർന്ന് അബ്ദുൾ റഹിമിന്റെ ട്രസ്റ്റ് ഫണ്ടിലേക്കും ഉമ്മ പാത്തുമ്മയുടെ അക്കൗണ്ടിലേക്കും പണം അയക്കാൻ പറയുകയാണ് ചെയ്തതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
എന്താണ് അബ്ദുൽ റഹിമിന് സംഭവിച്ചത്?
കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി റഹീമിനെ ജയിലിലടച്ചു. റഹീം വധശിക്ഷയും കാത്ത് 18 വര്‍ഷമായി അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്.
എപ്രിൽ 16-ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് എംബസിവഴി നയതന്ത്ര ചർച്ചകൾ നടന്നത്. സൗദി കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സൗദി കുടുംബവുമായി ബന്ധപ്പെട്ടു. മകൻ മരിച്ചതുപോലെ റഹീമും മരിക്കണം എന്നായിരുന്നു അവരുടെ നിലപാടെന്ന് സൗദി നാഷണൽ കെ.എം.സി.സി. സെക്രട്ടറിയായ ഫൈസൽബാബു പറയുന്നു. ഒടുവിൽ ഒരു വ്യക്തിക്ക് സംഘടിപ്പിക്കാൻ അസാധ്യമായ വൻതുക ബ്ലഡ് മണിയായി ആവശ്യപ്പെട്ടു, 34 കോടി രൂപ. ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ച് മലയാളികൾ റിയൽ കേരള സ്റ്റോറിയുടെ ഉദാഹരണമായി മാറിയിരിക്കുകയാണ്.
Read More
- ഇതാണ് റിയൽ കേരള സ്റ്റോറി; അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻകേരളംഒന്നിച്ചു, സ്വരൂപിച്ചത് 34 കോടി
- ധോണിയുടെ മാസ്സ് എൻട്രിയിൽ പൊട്ടിത്തെറിച്ച് ആരാധകർ; ചെവിപൊത്തി റസ്സൽ
- വീട്ടുമുറ്റത്ത് ഭീതിപരത്തി പുള്ളിപ്പുലിയും കരടിയും; ഇനി മൗഗ്ലിയുടെ വരവെന്ന് സോഷ്യൽ മീഡിയ
- ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.