scorecardresearch

ബിരിയാണി ചായയിൽ ബിരിയാണി ഉണ്ടോ? നെറ്റിസൺസിനിടയിൽ ചൂടേറിയ ചർച്ച

ബിരിയാണി ചായയുടെ രുചികരമായ രുചിയുടെ രഹസ്യം അടങ്ങിയിരിക്കുന്നത് ചേരുവകളുടെ ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പിലാണ്,

ബിരിയാണി ചായയുടെ രുചികരമായ രുചിയുടെ രഹസ്യം അടങ്ങിയിരിക്കുന്നത് ചേരുവകളുടെ ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പിലാണ്,

author-image
Trends Desk
New Update
Biriyani chai

ഫൊട്ടോ: നേഹാ ദീപക് ഷാ (ഇൻസ്റ്റഗ്രാം)

ബിരിയാണി ചായ..കേൾക്കുമ്പോൾ തന്നെ അതെന്താണങ്ങനെയൊരു ചായ എന്ന് ആരും ചിന്തിച്ചു പോകും. അത് തന്നെയാണ് നെറ്റിസൺസും ഇപ്പോൾ ചായ പോലെ തന്നെ ചൂടേറിയ ചർച്ചയാക്കി മാറ്റിയിരിക്കുന്നതും. ബിരിയാണിയും ചായയും ഒരുമിച്ച്? ഇത് വിചിത്രമായി തോന്നാം, പക്ഷേ സംഭവം ഒരു കിടിലൻ വെറൈറ്റിയാണെന്നാണ് ഒരു ഇൻസ്റ്റഗ്രാം യൂസർ വീഡിയോ പങ്കിട്ടുകൊണ്ട് വിശദീകരിക്കുന്നത്. 

Advertisment

പേര് സൂചിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ചായ ഇലകളിൽ രണ്ട് ഇഞ്ച് കറുവപ്പട്ട, ഒരു സ്റ്റാർ അനൈസ്, ഏഴ് മുതൽ എട്ട് വരെ കുരുമുളക്, മൂന്ന് മുതൽ നാല് വരെ ഏലക്ക, അര ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ തേയില എന്നിവ ഉപയോഗിച്ചാണ് ബിരിയാണി ചായ ഉണ്ടാക്കുന്നത്. 

വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്നും ചായ പ്രേമികളിൽ നിന്നും വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ചായ വീണ്ടും ഉണ്ടാക്കരുത് അല്ലെങ്കിൽ അതിനെ ചായ എന്ന് വിളിക്കരുത്, ദൈവത്തിന് നന്ദി അവൾ അതിൽ ബിരിയാണി വെച്ചിട്ടില്ല എന്നിങ്ങനെ നീളുന്നു വീഡിയോയ്ക്ക് താഴെ എത്തുന്ന കമന്റുകൾ. 

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും തണുപ്പ് തടയുന്നതിനുമായി മിക്ക ഇന്ത്യൻ വീടുകളും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത്തരം ചായ കുടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്നും , ബിരിയാണിയും ചായയും ഞങ്ങളുടെ പ്രിയപ്പെട്ട രണ്ട് ഐറ്റംസാണ് എന്നും കമന്റുകളുണ്ട്. 

Advertisment

ബിരിയാണി ചായയുടെ റെസിപ്പി വീഡിയോ കാണാം

Read More Trending Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: