/indian-express-malayalam/media/media_files/jN1mPqiA1LBqIoXUo9Bw.jpg)
ചിത്രം: എക്സ്
പ്രധാനമന്ത്രി പദം രാജിവെച്ച് ബംഗ്ലാദേശിൽ നിന്ന് നാടുവിട്ട ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി പ്രതിഷേധക്കാർ കൈയ്യേറി. ഹസീനയുടെ സ്വത്ത് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രതിഷേധക്കാരുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഔദ്യോഗിക വസതിക്ക് പുറമേ, ഷെയ്ഖ് ഹസീനയുടെ കുടുംബവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വസതികളും കലാപകാരികൾ കൈയ്യടക്കി. മുൻ പ്രധാനമന്ത്രിയുടെ വസതിയിലെ വ്യായാമ ഉപകരണങ്ങളിൽ വ്യായാമം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലായി.
My cousin sent me this video from Bangladesh. Someone stole Hasina’s elliptical, I am SCREAMING!!! 😭 pic.twitter.com/OM4FWNYzYW
— Zara Rahim (@ZaraRahim) August 5, 2024
ജിം ഉപകരണങ്ങൾക്ക് പുറമെ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, വളർത്തു മത്സ്യങ്ങൾ, ആട്, താറാവ് തുടങ്ങിയവയും പ്രതിഷേധക്കാർ കൈവശപ്പെടുത്തി. ഈ സാധനങ്ങളുമായി കലാപകാരികൾ തെരുവിലിറങ്ങിയതിന്റെയും നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സർക്കാർ ജോലികളിലെ ക്വാട്ട സംവരണ വിരുദ്ധ സമരത്തെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി ബംഗ്ലാദേശ് പ്രതിഷേധം ശക്തമായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നവരുടെ മക്കൾക്ക് പ്രത്യേകമായി നൽകിയിരുന്ന സംവരണം സുപ്രീംകോടതി പുനഃസ്ഥാപിച്ചപ്പോഴാണ് ഇപ്പോഴുള്ള വിദ്യാർഥി പ്രക്ഷോഭം ആരംഭിക്കുന്നത്. 200 പേർ ഈ പ്രക്ഷോഭത്തിൽ മരിച്ചതിനെ തുടർന്നാണ് സംവരണം വേണ്ടെന്നുള്ള തീരുമാനത്തിലേക്ക് സുപ്രീം കോടതി എത്തിയത്. ശേഷം കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.
Read More Trending Stories Here
- ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള 10 രാജ്യങ്ങൾ; മുൻനിരയിൽ ഇന്ത്യ
- കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ
- മസ്കിൻ്റെ ഫാഷൻ ഷോ; താരമായ് മോദിയും, ബൈഡനും, ട്രംപും, കിം ജോങ് ഉനും
- കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us