scorecardresearch

ഉഗ്രൻ ഡാൻസ് അല്ലേ? പക്ഷേ ഫഹദിനെ തരുൺ പോക്കറ്റിലാക്കിയോ?

AI Viral Video Tharun Moorthy and Fahad Fazil: ഫഹദും തരുൺ മൂർത്തിയും സുരേഷ് കൃഷ്ണയും അർജുൻ ദാസുമെല്ലാം വളരെ ഗൗരവത്തോടെ നിൽക്കുന്നതാണ് ആദ്യം കാണുന്നത്

AI Viral Video Tharun Moorthy and Fahad Fazil: ഫഹദും തരുൺ മൂർത്തിയും സുരേഷ് കൃഷ്ണയും അർജുൻ ദാസുമെല്ലാം വളരെ ഗൗരവത്തോടെ നിൽക്കുന്നതാണ് ആദ്യം കാണുന്നത്

author-image
Trends Desk
New Update
AI video of Fahad Fazil and Tharun Moorthy

Screengrab

ഫഹദ് ഫാസിൽ, നസ്ലെൻ, അർജുൻ ദാസ്, ഗണപതി എന്നിങ്ങനെ വൻ താരനിരയുമായി തരുൺ മൂർത്തി വീണ്ടും മലയാള സിനിമയെ ഞെട്ടിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ബിനു പപ്പുവിന്റെ തിരക്കഥയിൽ വരുന്ന ടോർപിഡോ എന്ന വമ്പൻ ചിത്രത്തിന്റെ അപ്പ്ഡേറ്റിനായി സിനിമാ ലോകം കാത്തിരിക്കുന്നതിന് ഇടയിൽ ഇവരുടെ ഒരു എഐ വിഡിയോയും വൈറലാവുന്നു. 

Advertisment

ഫഹദും തരുൺ മൂർത്തിയും സുരേഷ് കൃഷ്ണയുമെല്ലാം വളരെ ഗൗരവത്തോടെ നിൽക്കുന്നതിന് ഇടയിൽ പൊടുന്നനെ ഡാൻസ് കളിക്കുന്ന എഐ വിഡിയോയാണ് കൗതുകമാവുന്നത്. പൊടുന്നനെയുള്ള ഇവരുടെ ചുവടുകൾ രസകരമാണ് എങ്കിലും ഫഹദ് ഫാസിലിനെ പകുതിക്ക് വെച്ച് കാണാതാവുന്നുണ്ട്.

Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ

രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്കടിയിൽ വരുന്നത്. "ഫഹദിനെ തരുൺ മൂർത്തി വിഴുങ്ങി എന്നാണ് ഒരു കമന്റ്. "ഫഹദും മൂർത്തിയും ലയിച്ച് ഫഹദ് മൂർത്തിയായിരിക്കുന്നു...ഫഹദ് ഫാസിലിനെ മൂർത്തി അണ്ണൻ പോക്കറ്റിൽ ഇട്ടു...എന്നെല്ലാമുള്ള കമന്റുകളും ലൈക്ക് വാരിക്കൂട്ടുന്നുണ്ട്.

Advertisment

Also Read: "പഴംപൊരി എണ്ണയിലേക്ക് വീണത് പോലെ"; അതായത് ക്ലച്ച് വിടുമ്പോൾ ആക്‌സിലേറ്റർ കൊടുക്കണം"

10 ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടുകഴിഞ്ഞത്. അതിനിടയിൽ തരുൺ മൂർത്തിയുടെ തല എന്തിരൻ പോലെ കറങ്ങുന്നു എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എഐ വിഡിയോയായി മാറ്റിയതിൽ പ്രശ്നങ്ങളുണ്ടെങ്കിലും സംഭവം എല്ലാവർക്കും ഇഷ്ടപ്പെട്ട് കഴിഞ്ഞു.

Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്

ആഷിഖ് ഉസ്മാൻ ആണ് ടോർപിഡോ നിർമിക്കുന്നത്. അടുത്ത വർഷം ജനുവരിയോട് കൂടി ടോർപിഡോയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ഫഹദ് ഫാസിൽ കാമിയോ റോളിലാണ് എത്തുന്നത് എന്ന അഭ്യൂഹം ആദ്യം വന്നിരുന്നു. എന്നാൽ സിനിമയിലെ നായകന്മാരിലൊരാളാണ് ഫഹദ് എന്നാണ് പുറത്തുവരുന്ന വിവരം.

Read More: 'കിട്ടിയ തല്ലിനു കൈയ്യും കണക്കുമില്ല, ആപ്പിൾ തലയിൽ വീണാൽ എടുത്തു തിന്നോണം'; പറയാൻ ആഗ്രഹിച്ച കാര്യമെന്ന് കമന്റ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: