scorecardresearch

നല്ല ബക്കറ്റ്, നീല ബക്കറ്റ്, അത് പോയല്ലോ! മമ്മുക്കയുടെ കയ്യിൽ നിന്നും റാഞ്ചി; ട്വിസ്റ്റ്

AI Viral Video Superhero: ഇപ്പോൾ എഐയിലൂടെ ഈ പാട്ട് പാടി എത്തുന്നത് നമ്മുടെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും എല്ലാമാണ്. ഈ രണ്ട് പേരിൽ ഒതുങ്ങുന്നില്ല..

AI Viral Video Superhero: ഇപ്പോൾ എഐയിലൂടെ ഈ പാട്ട് പാടി എത്തുന്നത് നമ്മുടെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും എല്ലാമാണ്. ഈ രണ്ട് പേരിൽ ഒതുങ്ങുന്നില്ല..

author-image
Trends Desk
New Update
AI viral video blue bucket

നല്ല ബക്കറ്റ്...നീല ബക്കറ്റ്...അത് പോയല്ലോ...ജെൻസിക്ക് ചിലപ്പോൾ അത്ര പരിചയമില്ലാത്ത പാട്ടായിരിക്കും ഇത്. എന്നാൽ സമൂഹമാധ്യമങ്ങളും റീലുകളുമെല്ലാം ഇത്രയും സജീവമാകുന്നതിന് മുൻപ് റാപ്പ് സ്റ്റൈലിൽ ഇറങ്ങിയ ഈ പാട്ടിന് ആരാധകർ ഏറെയായിരുന്നു. ഇപ്പോൾ ഈ പാട്ട് എഐയിലൂടെ വരികയാണ്. 

Advertisment

ആ കാലഘട്ടത്തിലെ ഹോസ്റ്റൽ ലൈഫിലേക്കെല്ലാം ചൂണ്ടിയായിരുന്നു ഈ പാട്ട്. നീല ബക്കറ്റ് നഷ്ടപ്പെട്ടതിനെ കുറിച്ചൊരു പാട്ട്. ഇപ്പോൾ എഐയിലൂടെ ഈ പാട്ട് പാടി എത്തുന്നത് നമ്മുടെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും എല്ലാമാണ്. ഈ രണ്ട് പേരിൽ ഒതുങ്ങുന്നില്ല. 

Also Read: പാട്ടും വരിയും കറക്റ്റായത് ഇപ്പോഴാ; "കാടിളകി വരണ കൊമ്പനെ തളച്ചത് ശരിയാ"!

ബക്കറ്റിന് മുകളിലിരുന്ന് കൊട്ടിപ്പാടുന്നത് മിന്നൽ മുരളിയാണ്. പിന്നാലെ പല പല യൂണിവേഴ്സുകളിൽ നിന്ന് സൂപ്പർ ഹീറോകൾ വരുന്നു. എന്തിന് ജാക്ക് സ്പാരോ വരെ ഈ നീല ബക്കറ്റും തിരഞ്ഞ് വരുന്നുണ്ട്. രംഗണ്ണനൊപ്പം ബക്കറ്റ് തിരിച്ചിട്ട് മുകളിൽ കയറി നിൽക്കുകയാണ് അയേൺ മാൻ. 

Advertisment

Also Read: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ

അവസാനം ഫ്ളൈറ്റിൽ ലാലേട്ടനൊപ്പം പോകുമ്പോൾ മമ്മൂക്കയുടെ കയ്യിൽ നിന്ന് ബക്കറ്റ് അപ്രത്യക്ഷമാകുന്നു. ആരുടെ കൈകളിലേക്കാണ് ആ നില ബക്കറ്റ് എത്തുന്നത്. അതിലൊരു ട്വിസ്റ്റ് ഉണ്ട്. വിഡിയോ കണ്ട് നോക്കൂ.

Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!

10 ലക്ഷത്തോളം പേരാണ് ഈ നീല ബക്കറ്റിന്റെ എഐ വിഡിയോ കണ്ടത്. ഞാൻ ഹോസ്റ്റലിലായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന നീല ബക്കറ്റ് ശരിക്കും കാണാനില്ല എന്നാണ് വിഡിയോയിൽ വന്നിരിക്കുന്ന ഒരു കമന്റ്. ഈ പാട്ട് വീണ്ടും ഉയർന്ന് വന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് നിരവധി പേരും വരുന്നത്. 

Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: