scorecardresearch

പാട്ടും വരിയും കറക്റ്റായത് ഇപ്പോഴാ; "കാടിളകി വരണ കൊമ്പനെ തളച്ചത് ശരിയാ"!

AI Viral Cat Video: ഒരു വീട്ടുമുറ്റത്തേക്ക് എത്തിയ ആനയെ കണ്ട് ഇവിടെ പേടിച്ചോടുകയാണ് വീടിന്റെ കാവൽക്കാരനായ നായ. ആ സമയം അതാ എഴുന്നേറ്റ് വരുന്നു ഒരു കുഞ്ഞ് സാധനം

AI Viral Cat Video: ഒരു വീട്ടുമുറ്റത്തേക്ക് എത്തിയ ആനയെ കണ്ട് ഇവിടെ പേടിച്ചോടുകയാണ് വീടിന്റെ കാവൽക്കാരനായ നായ. ആ സമയം അതാ എഴുന്നേറ്റ് വരുന്നു ഒരു കുഞ്ഞ് സാധനം

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AI Viral Video of Cat and Elephant

Photograph: (Screengrab)

ഈ പൂച്ച സാറിന് സാധിക്കാത്തതായി എന്തെങ്കിലുമുണ്ടോ? പൂച്ച സാറിന്റെ കഴിവുകൾ, ആ ധൈര്യം അതിനെല്ലാം അർഹിക്കുന്ന പരിഗണന നമ്മൾ കൊടുക്കുന്നുണ്ടോ! പൂച്ച സാറിന്റെ കഴിവുകളുടെ സാധ്യതകൾ പരമാവധി ചിന്തിച്ചെടുത്ത് നമ്മളെ അത്ഭുതപ്പെടുത്തുന്നത് എഐ വിഡിയോ ക്രിയേറ്റർമാരാണ്. പൂച്ച സാറും പൂച്ച സാറിനെ മാസാക്കുന്ന എഐ വിഡിയോ ക്രിയേറ്റർമാരും കിടുവാണ്. 

Advertisment

Also Read: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ

ഒരു വീട്ടുമുറ്റത്തേക്ക് എത്തിയ ആനയെ കണ്ട് ഇവിടെ പേടിച്ചോടുകയാണ് വീടിന്റെ കാവൽക്കാരനായ നായ. ആ സമയം അതാ എഴുന്നേറ്റ് വരുന്നു ഒരു കുഞ്ഞ് സാധനം. തുമ്പിക്കൈ നീട്ടി വന്ന ആന പൂച്ചസാറിന്റെ മുന്നോട്ടുള്ളൊരു ചാട്ടം കണ്ട് പേടിച്ച് ഭയന്ന് ഒരൊറ്റ വീഴ്ചയാണ്.

Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!

Advertisment

ആ വീഴ്ച കണ്ടാൽ ആരുമൊന്ന് ചിരിച്ച് പോകും. ആനയെ പേടിപ്പിച്ച് വിറപ്പിച്ച് വീഴ്ത്തുന്ന പൂച്ച സാറിന്റെ ഈ വിഡിയോ വൈറലാണ്. ശരിയാ.. കേട്ടത് ശരിയാ.. കാടിളകി വരണ കൊമ്പനെ തളച്ചത് ശരിയാ എന്ന പാട്ടും പൂച്ച സാറിന്റെ മാസും ഒരുമിച്ച ഈ വിഡിയോ എങ്ങനെ വൈറാലാവാതിരിക്കും.

Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം

ഇപ്പോഴാ ഈ പാട്ടും വരിയും കറക്റ്റായത് എന്ന് ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളും വരുന്നു. എഐആണേലും അല്ലേലും പൂച്ച സർന്റെ റിയാക്ഷൻഇങ്ങനെ തന്നെ ആയിരിക്കും എന്നാണ് ഒരു കമന്റ്. അത് പൂച്ച സാർ അല്ല ഒടിയൻ ആണ് എന്ന് പറയുന്നവരും ഉണ്ട്.

Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: