/indian-express-malayalam/media/media_files/2025/07/28/ai-video-of-snake-attacking-bird-2025-07-28-14-53-25.jpg)
Screengrab
എഐ വിഡിയോകൾ സൃഷ്ടിച്ചെടുക്കുന്നവരുടെ ക്രിയേറ്റിവിറ്റി ലെവൽ പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്. ഇന്റർനെറ്റ് ലോകം എഐ വിഡിയോകൾ കീഴടക്കുമ്പോൾ ആശയങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് നമ്മളെ അതിശയിപ്പിക്കുന്ന ഒരുപാട് വിഡിയോകളുണ്ട്. അങ്ങനെ അമ്പരപ്പിക്കുന്ന ഈ വിഡിയോ നിങ്ങൾ കണ്ടിരുന്നോ?
തന്റെ കൂടിനുള്ളിൽ സുരക്ഷിതമായിരിക്കുകയാണ് ഒരു കുഞ്ഞിക്കിളി. എന്നാൽ മരത്തിന്റെ കൊമ്പിൽ ചുറ്റിയിരുന്ന് കുഞ്ഞിക്കിളിയെ വായ്ക്കുള്ളിലാക്കാനായി പാഞ്ഞ് കൊത്താനൊരുങ്ങുകയാണ് ഒരു പാമ്പ്.
Also Read: കള്ളിയങ്കാട്ട് നീലിയുടെ 106ാം ജന്മദിനാഘോഷം; അവസാനിച്ചത് ദുരന്തത്തിൽ!
കുഞ്ഞിക്കിളി പാമ്പിന്റെ വായിലാകുമോ എന്ന ചിന്ത നമ്മുടെ ഉള്ളിലൂടെ പോകുന്നതിന് മുൻപ് തന്നെ കുഞ്ഞിക്കിളിയുടെ അമ്മയെത്തി. തന്റെ കുഞ്ഞിനെ വിഴുങ്ങാൻ പോയ പാമ്പിന്റെ കഴുത്തിന് അമ്മക്കിളി ആഞ്ഞുകൊത്തി. ഇതോടെ പാമ്പിന് പത്തിമടക്കി പിന്മാറേണ്ടി വന്നു.
Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്
എന്റെ പിള്ളേരെ തൊടുന്നോടാ എന്ന ലാലേട്ടന്റെ മാസ് ഡയലോഗും വെച്ചുള്ള ഈ വിഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. 20 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടത്.
Also Read: ഇതാണ് മൃഗങ്ങളുടെ ഒളിമ്പിക്സ്; കാണാത്തവർ ഇവിടെ കമോൺ; വീഡിയോ
നമുക്കൊരു പ്രശ്നം വന്നാൽ അച്ഛനും അമ്മയും മാത്രമേ കൂടെ കാണു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.
Read More: 'ഇതാര് ബോളിവുഡിലെ വാവ tre?' പാമ്പിനെ രക്ഷപെടുത്തി നടൻ സോനു സൂദ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us