scorecardresearch

പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു

AI viral video of Tintumon; ടിന്റുമോന്റെ അമ്മയേയും അച്ഛനേയും കാണാം. അഞ്ച് മക്കളിൽ ഇളയവനായിരുന്നു ടിന്റുമോൻ. ടിന്റുമോന്റെ ചേട്ടന്മാരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

AI viral video of Tintumon; ടിന്റുമോന്റെ അമ്മയേയും അച്ഛനേയും കാണാം. അഞ്ച് മക്കളിൽ ഇളയവനായിരുന്നു ടിന്റുമോൻ. ടിന്റുമോന്റെ ചേട്ടന്മാരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

author-image
Trends Desk
New Update
AI Viral Video of Ponjikkara

Source: Screengrab

"അച്ഛന്റേയും അമ്മയുടേയും കല്യാണം കഴിഞ്ഞ് എനിക്ക് നിങ്ങളുടെ ഇടയിൽ കിടന്ന് കൊഞ്ചണം, വാത്സല്യം വേണേ..." പോഞ്ഞിക്കരയുടെ ഈ ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികൾ വിരളമായിരിക്കും. രാമൻകുട്ടിയോട് പോഞ്ഞിക്കര അന്ന് പറഞ്ഞ കഴിഞ്ഞ ജന്മത്തിലെ കഥ എഐ വിഡിയോയിലൂടെ നമുക്ക് മുൻപിലെത്തുകയാണ്. മാസ്റ്റർ ടിന്റുമോനെ കാണണ്ടേ? 

Advertisment

രാമൻകുട്ടിയും ഗൗരിയും കഴിഞ്ഞ ജന്മത്തിൽ ഭാര്യയും ഭർത്താവും ആയിരുന്നു എന്ന് പറഞ്ഞാണല്ലോ പോഞ്ഞിക്കര കഥ പറഞ്ഞ് തുടങ്ങുന്നത്. എഐ വിഡിയോയിൽ ടിന്റുമോന്റെ അമ്മയേയും അച്ഛനേയും കാണാം. അഞ്ച് മക്കളിൽ ഇളയവനായിരുന്നു ടിന്റുമോൻ. ടിന്റുമോന്റെ ചേട്ടന്മാരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ

സ്കൂൾ യൂണിഫോമിൽ വരുന്ന മാസ്റ്റർ ടിന്റുമോനെ കാണാം. പിന്നെ ടിന്റുമോൻ നഴ്സസറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്ന് മരിച്ച് പോയല്ലോ. ഇതും എഐ വിഡിയോയിൽ കാണിക്കുന്നുണ്ട്. ടിന്റുമോൻ പഠിച്ച ലിറ്റിൽ ഫ്ളവർ കോൺവെന്റ് ജിഎച്ച്എസ്എസ് നടത്തറ സ്കൂൾ കാണണ്ടേ? 

Advertisment

Also Read: ഇത് എങ്ങനെ? വല്ല അദൃശ്യ ശക്തിയും ആണോ? പരം സുന്ദരി കണ്ട് അന്തംവിട്ട് മലയാളികൾ

ടിന്റുമോൻ മരിച്ച വിഷമത്തിലിരുന്ന് കരയുകയാണ് അമ്മ ഗൗരി. ഇരുവശത്തും ചിറകുകളുമായി തലയിൽ ചെറിയൊരു കിരീടവും വെച്ച് കയ്യിൽ മാന്ത്രിക ദണ്ഡുമായി അമ്മ കരയുന്നത് കണ്ട് സങ്കടപ്പെടുകയാണ് ടിന്റുമോൻ. തെക്കേടത്ത് ടിന്റു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ 50 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. 

നിരവധി കമന്റുകളും വരുന്നുണ്ട്. പോഞ്ഞിക്കരയായെല്ലാം നമ്മളെ ഒരുപാട് ചിരിപ്പിച്ച ഇന്നസെന്റ് നമുക്കൊപ്പം ഇല്ലല്ലോ എന്ന സങ്കടം കമന്റ് ബോക്സിൽ നിരവധി പേർ പങ്കുവയ്ക്കുന്നു. "എല്ലാം കണ്ടു കഴിഞ്ഞ് ആണ് ഓർത്തത്‌ പുള്ളി മരിച്ചെല്ലോന്നു," ഇങ്ങനെയാണ് ഒരു കമന്റ്. 

Also Read: 'ഈ വർഷത്തെ മികച്ച അമ്മ;' പെൺമക്കളെ ഉണർത്താൻ ബാൻഡ് മേളം; വീഡിയോ വൈറൽ

അന്ന് തുടങ്ങിയ ആശയായിരുന്നു ടിന്റുമോനെ ഒന്ന് കാണാൻ,അതേതായാലും നടന്നു. തമാശ ആണേലും ഒന്ന് ചിന്തിച്ചാൽ അതിലും നമുക്ക് സ്നേഹം ഫീൽ ആവും. മരണകാരണം ഡയബറ്റിക് ആണെന്ന് പോഞ്ഞിക്കര പറഞ്ഞെങ്കിലും. ഞങ്ങൾക്കത്തിൽ അത്ര വിശ്വാസം പോരാ, കേസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ ഫോളോ ചെയ്യുക എന്നിങ്ങനെ നിരവധി കമന്റുകളാണ് പോഞ്ഞിക്കരയുടെ എഐ വിഡിയോയ്ക്ക് വരുന്നത്. 

Read More: അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: