/indian-express-malayalam/media/media_files/2025/10/26/mom-hires-band-to-wake-up-sleeping-daughters-2025-10-26-11-36-47.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഉറങ്ങുന്ന മക്കളെ ഉണർത്തുക എന്നത് അമ്മമാരെ സംബന്ധിച്ച് വലിയൊരു കടമ്പ തന്നെയാണ്. കർട്ടനുകൾ തുറന്നും, ഫാൻ ഓഫാക്കിയുമെല്ലാം മക്കളെ കിടക്കയിൽ നിന്ന് കുത്തിപ്പൊക്കുന്ന അമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, എന്നും താമസിച്ച് എണീക്കുന്ന പെൺമക്കളെ ഉണർത്താൻ വിചിത്രമായ മാർഗം സ്വീകരിച്ച ഒരു അമ്മയുടെ വീഡിയോയാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.
ബാൻഡ് സംഘത്തെ വാടകയ്ക്ക് എടുത്ത് പെൺമക്കളെ ഉണർത്തുന്ന അമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. ട്രംപറ്റും ഡോളുമായി വീട്ടിലേക്ക് വരുന്ന ബാൻഡ് സംഘത്തെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇവർ മുറിയിലെത്തി ഉച്ചത്തിൽ ബാൻഡ് മേളം ആരംഭിക്കുന്നതും പെൺകുട്ടികൾ ഞെട്ടി എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം.
Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "jist" എന്ന അക്കൗണ്ടാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം കാഴ്ചകൾ നേടിയ വീഡിയോയിൽ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. വീഡിയോ നിരവധി മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Also Read: ഇത് എങ്ങനെ? വല്ല അദൃശ്യ ശക്തിയും ആണോ? പരം സുന്ദരി കണ്ട് അന്തംവിട്ട് മലയാളികൾ
'ഈ വർഷത്തെ മികച്ച അമ്മ' എന്നാണ് ഒരു ഉപയോക്താവ് വീഡിയോയിൽ കുറിച്ചത്. 'എന്റെ അമ്മ മിക്സർ ഗ്രൈൻഡർ ഓൺ ചെയ്യുകയാണ് പതിവ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഈ വീട്ടിൽ ജനിക്കാത്തത് ഭാഗ്യം', 'എന്റെ അമ്മ ഇത് കാണാതിരുന്നാൽ മതിയായിരുന്നു,' എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.
Read More: അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us