/indian-express-malayalam/media/media_files/2025/10/18/ai-viral-video-introvert-2025-10-18-20-27-02.jpg)
Photograph: (Screengrab)
എന്തൊരു പ്രയാസമാണല്ലേ ഒരു ഇൻട്രോവേർട്ട് ആയ വ്യക്തിക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ. എന്താ മിണ്ടാത്തത്? എന്താ പുറത്തേക്കൊന്നും കാണാത്തത്? കുറേ പേരുടെ കൂടെ ഒരു ട്രിപ്പ് പോയാലോ? ഒരു ഇൻട്രോവേർട്ടിനെ അസ്വസ്ഥപ്പെടുത്താൻ ഇങ്ങനെ കുറച്ച് ചോദ്യങ്ങൾ തന്നെ മതിയാവും. പിന്നെ ഇൻട്രോവേർട്ടായ ഒരാൾക്ക് സമൂഹത്തിൽ നിന്ന് പലപ്പോഴും അധിക്ഷേപിക്കുന്ന, വേദനിപ്പിക്കുന്ന വാക്കുകളും സംഭവങ്ങളും നേരിടേണ്ടി വരാറുണ്ട്.
എത്ര വലിയ ഫ്രണ്ട് ആണെങ്കിലും ഇൻട്രോവേർട്ടുകളെ ഫോണിൽ കിട്ടാൻ കുറച്ച് പാടാണ്. വിളിക്കുന്നത് തന്റെ ഉറ്റ സുഹൃത്താണ് എങ്കിലും കോൾ വരുമ്പോൾ മൊബൈൽ ഫോണും നോക്കി ഇവർക്ക് കോൾ ചെയ്യാതെ മെസേജ് അയച്ചൂടെ എന്നാവും നമ്മുടെ ഇൻട്രോവേർട്ട് ഫ്രണ്ട് ചിന്തിക്കുക. ഇൻട്രോവേർട്ടായ എല്ലാവരും ഇങ്ങനെ ആയിരിക്കണം എന്നില്ല. ഇൻട്രോവേർട്ട് ആയ ഒരു കുട്ടിക്കുരുന്നിന്റെ എഐ വിഡിയോ നിങ്ങൾ കണ്ടിരുന്നോ?
Also Read: അവരായി അവരുടെ കുടുംബ പ്രശ്നമായി; നമുക്ക് മാറി നിന്നേക്കാം; കൊടൂര മാസ്!
കയ്യിൽ എന്തൊക്കെയോ പിടിച്ച് പറമ്പിലേക്ക് ഓടുകയാണ് കക്ഷി. എവിടേക്കാണ് പോകുന്നത് എന്ന് ചോദിക്കുമ്പോൾ ആളുടെ മറുപടി ഇങ്ങനെ, അമ്മയുടെ ഫാമിലിയിൽ നിന്ന് ആരോ വിരുന്ന് വരുന്നുണ്ട്. ഞാൻ റബ്ബർ തോട്ടത്തിൽ ഒളിക്കാൻ പോവുകയാണ്. ഞാൻ ഇൻവെർട്ടറാ ചേട്ടാ."
Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!
'ഇൻവെർട്ടർമാർ നേരിടുന്ന ഓരോ ബുദ്ധിമുട്ടുകൾ അല്ലേ? എന്തായാലും ഇൻട്രോവേർട്ടുകൾ നേരിടുന്ന പ്രയാസത്തെ കുറിച്ച് പറയുന്ന എഐ വിഡിയോ വൈറലായിരുന്നു. ഓടിക്കോ...ഓടിക്കോ എന്നാണ് അവനോട് കമന്റ് ബോക്സിൽ പലരും പറയുന്നത്. ഫാമിലിയിൽ നിന്ന് ഇതുപോലുള്ള കുരുപ്പുകളേയും കൊണ്ട് വരുമ്പോൾ എന്റെ കളിപ്പാട്ടം ഒളിപ്പിക്കാനാണ് താൻ ഓടിയിരുന്നത് എന്നാണ് ഒരു കമന്റ്.
Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം
എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. ഇൻട്രോവേർട്ടായാലും എക്സ്ട്രോവേർട്ടായാലും ആംബിവേർട്ടായാലും ഈ ലോകം എല്ലാവരുടേയുമാണ്. ഇൻട്രോവേർട്ടായൊരു വ്യക്തിയോട് നിനക്ക് ഈ സ്വഭാവം മാറ്റി എല്ലാവരോടും സംസാരിച്ച് പുതിയ സുഹൃത്തുക്കളെയൊക്കെ ഉണ്ടാക്കിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എക്ട്രേവേർട്ടായ ആളുകളോട് ഈ സ്വഭാവം മാറ്റി ഇങ്ങനെ ബഹളമുണ്ടാക്കി സംസാരിക്കാതെ എവിടെയെങ്കിലും അടങ്ങി ഇരുന്നൂടെ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇത്തരം ചോദ്യങ്ങൾ അവസാനിക്കുന്ന നാളുകൾ വരുമായിരിക്കും, അല്ലേ?
Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us