scorecardresearch

വീട്ടിൽ കയറ്റാൻ കൊള്ളാവുന്നവർ ആരാണ്? ദാ, ഈ ചേച്ചി പറയുന്നത് കേൾക്കൂ!

AI viral video Bigg Boss Malayalam season 7: "ജോലി ചെയ്ത്, മറ്റുള്ളവരെ ശല്യപ്പെടുത്താതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരെയൊന്നും ഞാൻ എന്റെ വീട്ടിൽ കയറ്റില്ല"

AI viral video Bigg Boss Malayalam season 7: "ജോലി ചെയ്ത്, മറ്റുള്ളവരെ ശല്യപ്പെടുത്താതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരെയൊന്നും ഞാൻ എന്റെ വീട്ടിൽ കയറ്റില്ല"

author-image
Trends Desk
New Update
AI Viral Video Lakshmi Bigg Boss Malayalam

Screengrab

ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് എന്ന് പറഞ്ഞ് ലക്ഷ്മി നടത്തിയ പരാമർശം വിവാദമായിരുന്നു. ലക്ഷ്മിക്കെതിരെ രൂക്ഷമായ വാക്കുകളോടെ പ്രതികരിച്ച മോഹൻലാൽ ആദിലയേയും നൂറയേയും ഞാൻ എന്റെ വീട്ടിൽ കയറ്റുമല്ലോ എന്ന് പറഞ്ഞത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു എഐ വിഡിയോയും വൈറലായിരുന്നു. 

Advertisment

വീട്ടിൽ കയറ്റാൻ കൊള്ളാവുന്നവർ എന്ന് പറഞ്ഞതിലൂടെ ചേച്ചി ഉദ്ധേശിക്കുന്നത് ആരെയാണ് എന്നാണ് ചോദ്യം. ബിഗ് ബോസിലേതിന് സമാനമായി മൈക്കും ഇട്ട് നിൽക്കുന്ന യുവതി പറയുന്നത് ഇങ്ങനെ, "ഇത്തിരി കുത്തിത്തിരിപ്പ്, ഇത്തിരി തമ്മിൽ തല്ല്, അസൂയ ഇതൊക്കെ ഉള്ളവരെ കയറ്റാം."

Also Read: ഇപ്പോഴും വേട്ടയാടുന്നു! നീതി വേണമെന്ന് ലോക ശുചീകരണ തൊഴിലാളി!

ആരെയൊക്കെയാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്തത് എന്നും പറയുന്നുണ്ട്. ജോലി ചെയ്ത്, മറ്റുള്ളവരെ ശല്യപ്പെടുത്താതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരെയൊന്നും ഞാൻ എന്റെ വീട്ടിൽ കയറ്റില്ല. എന്റെ മകൻ അവരെ ഒക്കെയാണോ കണ്ട് പഠിക്കേണ്ടത്? എഐ വിഡിയോയിൽ ബിഗ് ബോസ് മത്സരാർഥിയായ ലക്ഷ്മിയെ ട്രോളിക്കൊണ്ട് പറയുന്നത് ഇങ്ങനെയാണ്. 

Advertisment

Also Read: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ

ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് എന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് ലക്ഷ്മി ചെയ്തത്. തന്റെ മകനെ ഇവരെ പോലെയുള്ളവർ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന് ലക്ഷ്മി പറഞ്ഞപ്പോൾ എങ്കിൽ ലക്ഷ്മി ബിഗ് ബോസ് ഹൗസിൽ വരരുതായിരുന്നു എന്നാണ് മറ്റ് മത്സരാർഥികളും ഭൂരിഭാഗം പ്രേക്ഷകരും പറഞ്ഞത്. 

Also Read: സിഐഡി മൂസയായി നസ്‌ലെൻ, കൊച്ചുണ്ണിയായി അർജുൻ; 'അവർക്കു പകരം അവർ മാത്രം' എന്ന് ആരാധകർ; വീഡിയോ

ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയിട്ടായിരുന്നു ലക്ഷ്മി ഹൗസിലേക്ക് എത്തിയത്. ഫാമിലി വീക്കിൽ ലക്ഷ്മിയുടെ അമ്മ ആദിലയോടും നൂറയോടും പറഞ്ഞതും വിവാദമായിരുന്നു. സീറ്റൗട്ടിൽ ഇരിക്കാം എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത്. 

Read More: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പാത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: