scorecardresearch

വീട്ടുമുറ്റത്തേക്ക് ആക്രമിക്കാൻ പാഞ്ഞെത്തി ആന; കുട്ടിയെ രക്ഷിച്ചത് ആരെന്ന് കണ്ടോ?

AI viral video of cat attacking elephant: വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി ആക്രമിക്കാൻ ശ്രമിക്കുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടി ഒറ്റയ്ക്ക് വിടിന് മുൻപിൽ നിൽക്കുമ്പോഴാണ് ആനയുടെ വരവ്

AI viral video of cat attacking elephant: വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി ആക്രമിക്കാൻ ശ്രമിക്കുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടി ഒറ്റയ്ക്ക് വിടിന് മുൻപിൽ നിൽക്കുമ്പോഴാണ് ആനയുടെ വരവ്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AI Elephant cat viral video

Screengrab

വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ആനയുടേയും പുലിയുടേയുമെല്ലാം ആക്രമണം ഭയന്ന് വീട്ടുമുറ്റത്ത് ഇറങ്ങി നിൽക്കാൻ പോലും പലരും ഭയക്കുന്നു. ഗൗരവമായെടുത്ത് ഭരണകൂടങ്ങൾ പരിഹാരം കാണേണ്ട വിഷയമാണ് ഇത്. 

Advertisment

അതേസമയം, എഐയുടെ കടന്ന് വരവോടെ ആനയുടേയും കടുവയുടേയുമെല്ലാം ആക്രമണത്തിന്റേയും പൂച്ച സാറിന്റെ മാസിന്റേയും വിഡിയോയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കണ്ടാൽ എഐ ആണോ ഒർജിനൽ ആണോ എന്ന് സംശയിച്ച് പോകും. 

Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു

വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി ആക്രമിക്കാൻ ശ്രമിക്കുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുട്ടി ഒറ്റയ്ക്ക് വിടിന് മുൻപിൽ നിൽക്കുമ്പോഴാണ് ആനയുടെ വരവ്. കുട്ടിയുടെ അടുത്തേക്ക് പാഞ്ഞ് വരുന്ന ആനയെ കണ്ട് എവിടെ നിന്നോ ഓടി വന്ന് ആനയുടെ തുമ്പിക്കൈയിലേക്ക് ചാടി ആക്രമിക്കുകയാണ് പൂച്ച സാർ. 

Advertisment

Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ

പൂച്ച സാറിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടി ആന വന്ന വഴിയേ തിരിച്ചോടുന്നു. പിന്നാലെ കുട്ടിയെ വന്ന് അമ്മ എടുത്തുകൊണ്ടുപോകുന്നു. ആദ്യം കാണുമ്പോൾ ചിലപ്പോൾ പലരുടേയും നെഞ്ചിടിപ്പൊന്ന് കൂട്ടുന്ന വിഡിയോയാണ് ഇത്. പക്ഷേ സംഭവം എഐ ആണ്. പൂച്ച സാറിന്റെ മറ്റൊരു മാസ് പ്രകടനം കാണിക്കുന്ന ഒരു എഐ വിഡിയോ. 

Also Read: Dubai Drone Delivery: ഭക്ഷണം പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം

എഐ വിഡിയോ ആണെങ്കിലും സമാനമായ പ്രശ്നം നേരിടുന്നവർ ഒരുപാട് കേരളത്തിലുണ്ട്. ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന മൃഗങ്ങളിൽ നിന്നും തലനാരിഴയ്ക്കാണ് പലർക്കും ജീവൻ തിരികെ കിട്ടുന്നത്. വന്യമൃഗ ആക്രമണത്തിൽപ്പെട്ട് കേരളത്തിൽ നിരവധി ജീവനുകൾ നഷ്ടമാകുന്നുണ്ടെങ്കിലും ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. 

Read More: 'ഈ വർഷത്തെ മികച്ച അമ്മ;' പെൺമക്കളെ ഉണർത്താൻ ബാൻഡ് മേളം; വീഡിയോ വൈറൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: