scorecardresearch

Dubai Drone Delivery: ഭക്ഷണം പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം

Dubai Drone Food Delivery: അവന്യൂ മാളിൽ നിന്നും കഫേകളിൽ നിന്നുമുള്ള ഭക്ഷണ ഓർഡറുകൾ നാദ് അൽ ഷെബയിലെ താമസക്കാർക്ക് ഡ്രോണുകളിലൂടെ ഇനി നേരിട്ട് എത്തിക്കും

Dubai Drone Food Delivery: അവന്യൂ മാളിൽ നിന്നും കഫേകളിൽ നിന്നുമുള്ള ഭക്ഷണ ഓർഡറുകൾ നാദ് അൽ ഷെബയിലെ താമസക്കാർക്ക് ഡ്രോണുകളിലൂടെ ഇനി നേരിട്ട് എത്തിക്കും

author-image
Trends Desk
New Update
Dubai Drone food delivery

ചിത്രം: എക്സ് (Dubai Media Office)

Dubai drone delivery: ഡ്രോണുകളിലൂടെ ഭക്ഷണ ഡെലിവറി ആരംഭിച്ച് ദുബായ്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ), ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി), കീറ്റ ഡ്രോൺ എന്നിവയുമായി സഹകരിച്ചാണ് ഡ്രോൺ ഡെലിവറി റൂട്ട് ആരംഭിച്ചിരിക്കുന്നത്. നാദ് അൽ ഷെബ പ്രദേശത്താണ് സേവനം തുടക്കം കുറിച്ചിരിക്കുന്നത്.

Advertisment

അവന്യൂ മാളിൽ നിന്നും കഫേകളിൽ നിന്നുമുള്ള ഭക്ഷണ ഓർഡറുകൾ നാദ് അൽ ഷെബയിലെ താമസക്കാർക്ക് ഡ്രോണുകളിലൂടെ ഇനി നേരിട്ട് എത്തിക്കും. നാദ് അൽ ഷെബ ഗ്രാൻഡ് മോസ്‌കാണ് ഓർഡറുകൾ സ്വീകരിക്കുന്നതിനുള്ള പ്രധാന ഡ്രോൺ ലാൻഡിംഗ് പോയിന്റായി പ്രവർത്തിക്കുക.

Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു


ദുബായ് സിലിക്കൺ ഒയാസിസിൽ നാലു ഡ്രോൺ ഡെലിവറി റൂട്ടുകൾ കൈകാര്യം ചെയ്യുന്ന കീറ്റ ഡ്രോണൺ ആണ് സോവനം ഓപ്പറേറ്റ് ചെയ്യുന്നത്. ഇതു വഴി ഓർഡറുകൾ നൽകാം. ദുബായ്‌യുടെ ദൈനംദിന നഗരജീവിതത്തിൽ സ്മാർട്ട് ഗതാഗതവും ഏരിയൽ ലോജിസ്റ്റിക്സും സംയോജിപ്പിക്കുന്നതിനുള്ള വീക്ഷണത്തിന്റെ ഭാഗമാണ് ഡ്രോൺ ഡെലിവറി സേവനം. 

Advertisment

Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ

പരമ്പരാഗത ഡെലിവറി വാഹനങ്ങളെ അപേക്ഷിച്ച് ഡ്രോണുകൾ പരിസ്ഥിതി സൗഹൃദപരവും ശബ്ദം കുറഞ്ഞതുമാണ്. ഇത് റോഡ് ഗതാഗതവും കാർബൺ പുറംതള്ളലും കുറയ്ക്കാൻ സഹായിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓർഡറുകൾ അനുസരിച്ച് ഉപഭോക്താക്കളിലേക്ക് ഭക്ഷണവും പാനിയങ്ങളും വേഗത്തിലെത്തിക്കാൻ ഡ്രോൺ സേവനത്തിലൂടെ സാധിക്കും.

Read More: 'ഈ വർഷത്തെ മികച്ച അമ്മ;' പെൺമക്കളെ ഉണർത്താൻ ബാൻഡ് മേളം; വീഡിയോ വൈറൽ

Food Dubai Delivery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: