scorecardresearch

ഈപ്പച്ചൻ ആ പറഞ്ഞത് വെറും തള്ളൽ അല്ല; ഇതാ തെളിവ്!

AI Viral Video: മരംവെട്ടുകാരനായിരുന്നു ഈപ്പച്ചന്റെ അച്ഛൻ എന്നല്ലേ പറയുന്നത്. എഐയിൽ ഇപ്പച്ചന്റെ അച്ഛന്റെ അടുത്ത് എഐ വിഡിയോയിൽ ഒരു ദേവതയൊക്കെ വരുന്നുണ്ട്.

AI Viral Video: മരംവെട്ടുകാരനായിരുന്നു ഈപ്പച്ചന്റെ അച്ഛൻ എന്നല്ലേ പറയുന്നത്. എഐയിൽ ഇപ്പച്ചന്റെ അച്ഛന്റെ അടുത്ത് എഐ വിഡിയോയിൽ ഒരു ദേവതയൊക്കെ വരുന്നുണ്ട്.

author-image
Trends Desk
New Update
AI Viral Video Lelam Movie MG Soman Dialogue

Screengrab

1997ൽ ആണ് ലേലം സിനിമ റിലീസ് ചെയ്തത്. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും ലേലത്തിലെ ഈപ്പച്ചന്റെ ഡയലോഗ് മലയാളികൾ മറക്കില്ല. എഐ കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഈപ്പച്ചൻ അന്ന പറഞ്ഞ ആ കഥ ഇതാ ഇവിടെ കാണാം. എം ജി സോമന്റെ ഈപ്പച്ചൻ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലവും അച്ഛൻ ജയിലിൽ പോയതുമെല്ലാം എഐ വിഡിയോയിൽ ഉണ്ട്.

Advertisment

”നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ… അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം…” ഈ ഡയലോഗ് മലയാളികൾ മറക്കില്ല.

Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം

മരംവെട്ടുകാരനായിരുന്നു ഈപ്പച്ചന്റെ അച്ഛൻ എന്നല്ലേ പറയുന്നത്. എഐയിൽ ഇപ്പച്ചന്റെഅച്ഛന്റെ അടുത്ത് എഐ വിഡിയോയിൽ ഒരു ദേവതയൊക്കെ വരുന്നുണ്ട്. ഒൻപതാം വയസിൽ കേക്ക് മുറിച്ച് ജന്മദിനാഘോഷം. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ എന്ന ഡയലോഗ് വരുമ്പോഴുള്ള ദൃശ്യങ്ങൾ കണ്ടുനോക്കൂ...

Advertisment

Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!

ആന കാട്ടിൽ ഈപ്പച്ചൻ ബാക്ക് സ്റ്റോറി എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈപ്പച്ചൻ അന്ന് ഇത് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ തെളിവ് വന്നിരിക്കുന്നു എന്നാണ് വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകൾ.

Also Read: "അമ്മാവന്റെ മോൻ ആയിപ്പോയി; ഇല്ലെങ്കിൽ നിന്നെ ഞാൻ ബ്രേക്ക്ഫാസ്റ്റ് ആക്കിയേനെ"

അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ബർത്ത് ഡേ കേക്ക് മുറിച്ചു ആഘോഷിച്ച മോൻ, പള്ളിക്കൂടത്തിൽ പോകാത്തതിന്റെ ഗുണം കാണാനുണ്ട്. ഒൻപതാം വയസിൽ ഈപ്പച്ചന് മീശ വന്നോ? ഈപ്പച്ചൻ ഇനി കഥ തുടരും...ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: