scorecardresearch

"അമ്മാവന്റെ മോൻ ആയിപ്പോയി; ഇല്ലെങ്കിൽ നിന്നെ ഞാൻ ബ്രേക്ക്ഫാസ്റ്റ് ആക്കിയേനെ"

AI cat and tiger viral video: "ഭയങ്കര ശല്യം ആണെന്നെ, മിണ്ടാനും പറ്റില്ല മിണ്ടാതിരിക്കാനും പറ്റില്ല, എന്തു ചെയ്താലും അടിയാണ്," ഇങ്ങനെയാണ് ഒരു കമന്റ്

AI cat and tiger viral video: "ഭയങ്കര ശല്യം ആണെന്നെ, മിണ്ടാനും പറ്റില്ല മിണ്ടാതിരിക്കാനും പറ്റില്ല, എന്തു ചെയ്താലും അടിയാണ്," ഇങ്ങനെയാണ് ഒരു കമന്റ്

author-image
Trends Desk
New Update
AI Cat and Tiger Viral Video

Photograph: (Screengrab)

എവിടേക്കെങ്കിലും നമ്മൾ പോകുമ്പോൾ പൂച്ച വട്ടം ചാടിയാൽ കാര്യതടസം ഉണ്ടാവും എന്നൊക്കെ ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ട്. അത്രയ്ക്ക് പവറാണോ പൂച്ചയ്ക്ക്? കാലം മാറി. എഐ യുഗത്തിലേക്ക് നമ്മൾ ജീവിക്കുന്നത്. ഈ എഐ കാലത്ത് പൂച്ച സാറിന്റെ പവർ ആകാശത്തോളം എത്തുന്നു. പൂച്ച വട്ടം ചാടിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ഇല്ലയോ എന്നൊന്നും നമുക്ക് പറയാനാവില്ല. എന്നാൽ ഈ പൂച്ച സാറ് ആള് ചില്ലറക്കാരനല്ല. 

Advertisment

ഇപ്പോഴിതാ പൂച്ചസാറിനെ വായിൽ കടിച്ച് പിടിച്ചുകൊണ്ട് വരികയാണ് ഒരു കടുവ. ഈ സാധനത്തിനെ തിരിച്ച് എടുക്കണം എന്നാണ് കടുവയുടെ ആവശ്യം. പൂച്ച സാറിന്റെ വീരസാഹസികത കാണിക്കുന്ന എഐ വിഡിയോകൾ ഇന്റർനെറ്റ് കീഴടക്കുന്നത് പതിവ് കാഴ്ചയാണ്. പൂച്ച സാറിനെ നോക്കാമെന്ന് ഏറ്റ കടുവയുടെ ദയനീയാവസ്ഥ പറയുന്ന എഐ വിഡിയോ നിങ്ങൾ കണ്ടിരുന്നോ?

Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം

പൂച്ച സാറിനെ ഒന്ന് നോക്കണം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞാണ് എഐ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞ വിഡിയോയ്ക്ക് ഒരു ലക്ഷത്തിന് മുകളിൽ ലൈക്ക് ലഭിച്ചുകഴിഞ്ഞു. പൂച്ച സാർ ഫാൻസ് കമന്റ് ബോക്സിൽ എത്തിയിട്ടുമുണ്ട്.

Advertisment

Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!

"ഭയങ്കര ശല്യം ആണെന്നെ, മിണ്ടാനും പറ്റില്ല മിണ്ടാതിരിക്കാനും പറ്റില്ല, എന്തു ചെയ്താലും അടിയാണ്," ഇങ്ങനെയാണ് ഒരു കമന്റ്. ലെ കടുവ: അമ്മാവന്റെ മോൻ ആയിപ്പോയി... ഇല്ലെങ്കിൽ നിന്നെ ഞാൻ ബ്രേക്ഫാസ്റ് ആക്കിയേനെ...പെങ്ങടെ കുട്ടിയെ കുറച്ചു നേരത്തേക്ക് നോക്കാൻ ഏല്പിച്ച ശേഷം ലെ മാമൻ എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: