scorecardresearch

ടൈറ്റാനിങ് മുങ്ങുമ്പോൾ സ്നാപ് ചാറ്റ് ഉണ്ടായിരുന്നെങ്കിലോ? അമ്പരപ്പിച്ച് എഐ വിഡിയോ

AI Trending Video: ടൈറ്റാനിക്കിലെ ആദ്യ ദിവസം എങ്ങനെയെന്ന് റോസ് പങ്കുവയ്ക്കുന്നത്, സീസറും ബ്രൂട്ടസും ഒരുമിച്ചുള്ള നിമിഷം എന്നിവയെല്ലാം ഈ എഐ വിഡിയോയിലൂടെ കാണാം

AI Trending Video: ടൈറ്റാനിക്കിലെ ആദ്യ ദിവസം എങ്ങനെയെന്ന് റോസ് പങ്കുവയ്ക്കുന്നത്, സീസറും ബ്രൂട്ടസും ഒരുമിച്ചുള്ള നിമിഷം എന്നിവയെല്ലാം ഈ എഐ വിഡിയോയിലൂടെ കാണാം

author-image
Trends Desk
New Update
AI Trending Video

Photograph: (Screengrab, X)

അമ്പരപ്പികും വിധം എഐ ചിത്രങ്ങളും വിഡിയോകളുമായാണ് ഓരോ ദിവസവും നമുക്ക് മുൻപിലേക്ക് എത്തുന്നത്. എഐയുടെ അപകടം ഒരുവശത്ത് നിൽക്കുമ്പോഴും അതിന്റെ സാധ്യതകൾ പോസിറ്റീവായും ക്രിയേറ്റീവായും ഉപയോഗപ്പെടുത്തുന്നവർ ഒരുപാടുണ്ട്. ക്ലിയോപാട്രയുടേയും ആൽബർട്ട് ഐൻസ്റ്റീനിന്റേയും എല്ലാം കാലത്ത് സ്നാപ് ചാറ്റ് ഉണ്ടായിരുന്നെങ്കിലോ? ഈ ചിന്തയിൽ വിരിഞ്ഞ എഐ വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. 

Advertisment

2011ൽ വന്ന സ്നാപ് ചാറ്റിലൂടെ ഫോട്ടോകൾ വഴിയും ചെറിയ വിഡിയോകളിലൂടേയും തങ്ങളുടെ ദിവസം എങ്ങനെ പോകുന്നു എന്ന് യൂസേഴ്സിന് പരസ്പരം പങ്കുവയ്ക്കാം. ഐൻസ്റ്റീന്റെ തലയിൽ ആപ്പിൾ വീണ സമയം സ്നാപ് ചാറ്റ് ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹം സ്നാപ് ചാറ്റിൽ പങ്കുവയ്ക്കുന്ന ചിത്രം ഉൾപ്പെടെയാണ് ഇപ്പോൾ വൈറലാവുന്ന എഐ വിഡിയോയിൽ കാണിക്കുന്നത്. 

ജസ്റ്റിന് മൂറെ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വിഡിയോ 30 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 38000 പേരാണ് വിഡിയോ ലൈക്ക് ചെയ്തത്. ടൈറ്റാനിക്കിലെ ആദ്യ ദിവസം എങ്ങനെയെന്ന് റോസ് പങ്കുവയ്ക്കുന്നത്, ക്ലിയോപാട്രയുടെ ചിത്രം, സീസറും ബ്രൂട്ടസും ഒരുമിച്ചുള്ള നിമിഷം എന്നിവയെല്ലാം ഈ എഐ വിഡിയോയിലൂടെ കാണാം. 

Advertisment

Read More

AI Trending Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: