scorecardresearch

ഈ നിമിഷത്തിനായി അവൻ കാത്തിരുന്നത് വർഷങ്ങൾ! പക, അത് വീട്ടാനുള്ളതാണ്

AI Funny Viral Video: ടീച്ചറിന്റെ പത്താം ക്ലാസിലെ വിദ്യാർഥിയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. അതിന് ടീച്ചറുടെ മറുപടി ഇങ്ങനെ, "ആണോ, കുറേ വർഷം ആയില്ലേ, ഒന്നും ഓർമ ഇല്ല

AI Funny Viral Video: ടീച്ചറിന്റെ പത്താം ക്ലാസിലെ വിദ്യാർഥിയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. അതിന് ടീച്ചറുടെ മറുപടി ഇങ്ങനെ, "ആണോ, കുറേ വർഷം ആയില്ലേ, ഒന്നും ഓർമ ഇല്ല

author-image
Trends Desk
New Update
AI Video Teacher and Student

Photograph: (Screengrab)

ഹോം വർക്ക് ചെയ്ത ബുക്ക് എടുക്കാൻ മറന്നു പോയെന്ന് പറഞ്ഞാൽ അധ്യാപകരിൽ നിന്ന് പൊതുവെ വരുന്ന ക്ലീഷേ ഡയലോഗ് ഓർമയില്ലേ? ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറ് എടുക്കാൻ മറന്നില്ലല്ലോ അല്ലേ എന്ന്. എഐ യുഗത്തിലേക്ക് ലോകം എത്തി നിൽക്കുമ്പോൾ അധ്യാപകരുടെ ഈ ക്ലീഷേ ഡയലോഗ് മാറിയിട്ടുണ്ടോ? ഉച്ചയ്ക്ക് ചോറ് എടുക്കാൻ മറന്നോ എന്ന ചോദ്യം പൊളിറ്റിക്കലി കറക്റ്റ് ആണോ? എന്തായാലും എഐ യുഗത്തിൽ ആ പക വീട്ടിയിട്ടുണ്ട്. 

Advertisment

വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആ പകയാണ് ഈ യുവാവ് തന്നെ പഠിപ്പിച്ച അധ്യാപികയോട് തീർക്കുന്നത്. ഹലോ ടീച്ചറേ, എന്നെ മനസിലായോ എന്നാണ് എഐ വിഡിയോയിലെ യുവാവിന്റെ ചോദ്യം. മോനെ മനസിലായില്ലല്ലോ എന്ന് ചിരിച്ച് കൊണ്ട് ടീച്ചർ മറുപടി നൽകുന്നു.

Also Read: ഇപ്പോഴും വേട്ടയാടുന്നു! നീതി വേണമെന്ന് ലോക ശുചീകരണ തൊഴിലാളി!

ഞാൻ ടീച്ചറിന്റെ പത്താം ക്ലാസിലെ വിദ്യാർഥിയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. അതിന് ടീച്ചറുടെ മറുപടി ഇങ്ങനെ, "ആണോ, കുറേ വർഷം ആയില്ലേ, ഒന്നും ഓർമ ഇല്ല. മറന്ന് പോയതാണ് മോനെ." പക വീട്ടാനുള്ള അവസരം ഇവിടെ പ്രയോഗിക്കുകയാണ് യുവാവ്.

Also Read: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ

Advertisment

ടീച്ചർ ഉച്ചയ്ക്ക് ചോറെടുക്കാൻ മറന്നില്ലല്ലോ അല്ലേ എന്ന് ചോദിച്ച് തിരിച്ച് നടക്കുകയാണ് യുവാവ്. പക, അത് വീട്ടാൻ ഉള്ളതാണ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ വൈറലായിരുന്നു. അവൻ അത് ടീച്ചറുടെ മുഖത്ത് നോക്കി ചോദിച്ചില്ല. അത്രയും ദയ കാണിച്ചു എന്നെല്ലാമാണ് കമന്റുകൾ വരുന്നത്.

Also Read: സിഐഡി മൂസയായി നസ്‌ലെൻ, കൊച്ചുണ്ണിയായി അർജുൻ; 'അവർക്കു പകരം അവർ മാത്രം' എന്ന് ആരാധകർ; വീഡിയോ

എന്താ മോനാ എന്തോ കുത്തി പറയുന്ന പോലെ...എന്നാ ടീച്ചർ ഒരു കാര്യം ചെയ്യ്. "പത്തിൽ പഠിപ്പിച്ച സ്റ്റുഡൻ്റ്" എന്ന് ഒരു 50 പ്രാവശ്യം എഴുതിക്കൊണ്ടുവാ..ഇനി ഇതിന് പക വീട്ടാന്‍ ടീച്ചറുടെ കൊച്ചുമകൻ വരും. അങ്ങനെ ഇത് തുടരും..ഇങ്ങനെ രസകരമായ നിരവധി കമന്റുകൾ വിഡിയോയ്ക്കടിയിൽ കാണാം.

Read More: "ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല, നല്ല പാത്രങ്ങൾ, എന്താ വില?" വൈറലായി അപ്പൂപ്പന്റെ സാഹസങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: