/indian-express-malayalam/media/media_files/qkFa3JaGFQmphgzT1CsP.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കേരളത്തിൽ ഷൂട്ടിങ്ങിനെത്തിയതിന് പിന്നാലെ തമിഴ് നടൻ വിജയ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. 14 വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തിയ വിജയ്‌യെ സ്വീകരിക്കാൻ നിരവധി ആരാധകരാണ് തിരവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2010ൽ സിദ്ദിഖ് സംവിധാനം ചെയ്ത കാവലൻ്റെ ചിത്രീകരണത്തിനായിരുന്നു വിജയ് അവസാനമായി കേരളത്തിലെത്തിയത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്) എന്ന ചിത്രത്തിന്റ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കാനാണ്​ ഇപ്പോൾ വിജയ് എത്തിയിരിക്കുന്നത്. വിജയ് കേരളത്തിലെത്തിയത് മുതൽ ആരാധകരുമായുള്ള നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ആരാധകരുമായി ബസിന് മുകളിൽ കയറി നിന്ന് സംസാരിക്കുന്ന വിജയ്‌യുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.
ഷൂട്ടിങ്ങ് കഴിഞ്ഞ് വരുന്ന വജയ്‌യെ കാത്തിരുന്ന അംഗപരിമിതനായ ആരാധകനൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്യുന്ന താരത്തിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. താരത്തെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുചെയ്യുന്നത്.
കഴിഞ്ഞ ദിവസം വിജയ്‌യെ കാണാൻ കാത്തുനിന്ന ആരാധകന്റെ കൈയ്യിൽ നിന്ന് മാല വാങ്ങി കഴുത്തിൽ അണിയുന്ന വിജയ്‌യുടെ വീഡിയോയും വൈറലായിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന സിനിമയെന്ന നിലയിൽ, വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്.' ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. തിങ്കളാഴ്ചയായിരുന്നു വിജയ്, ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ എത്തിയത്.
Read More
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
- ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us